യുക്മയുടെ പ്രവര്‍ത്തന പരിപാടികളില്‍ ഏറെ പകിട്ട് നേടിയ പൊന്‍ തൂവലായിരുന്നു ‘യുക്മാ സൂപ്പര്‍ ഡാന്‍സര്‍’ എന്ന നൃത്ത മത്സരം. നിരവധി നൃത്ത മത്സരങ്ങള്‍ യു കെ യില്‍ നിലവില ഉണ്ട് എങ്കിലും യുക്മ സങ്കടിപ്പിച്ച ‘ യുക്മാ സൂപ്പര്‍ ഡാന്‍സര്‍’ ഏറെ ജനശ്രദ്ധ അകര്ഷിക്കുകയുണ്ടായി . കഴിഞ്ഞ വര്‍ഷം യുക്മാ സൂപ്പര്‍ ഡാന്‍സര്‍’ ആതിഥ്യം വഹിച്ചത് കെ റ്റെ റിംഗ് മലയാളി അസോസിയെഷന് ആയിരുന്നു. യുക്മയുടെ ദേശീയ കലാമേളയില്‍ സിനിമാറ്റിക് ഡാന്‍സിനും സെമി ക്ലാസ്സിക്കല്‍ ഡാന്‍സിനും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഇല്ലാത്തതു മൂലം നിരവധി പ്രതിഭകള്‍ക്ക് അവസരം ലഭിക്കാതെ പോകുന്നു എന്ന പരാതിക്കുള്ള പരിഹാരമായിരുന്നു യുക്മാ സൂപ്പര്‍ ഡാന്‍സര്‍ മത്സരം. ഈ രണ്ട് ഇനങ്ങളിലും വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട മത്സരത്തില്‍ ഗ്രൂപ്പ് ഇനങ്ങളിലും സിംഗിള്‍ ഇനങ്ങളിലുമായി അറുപതോളം മത്സരങ്ങളാണ് നടന്നത്.
ഈ വര്‍ഷം യുക്മാ സൂപ്പര്‍ ഡാന്‍സര്‍ സീസണ്2 ജൂലായ് മാസം 4ന് കവന്റ്രിയില്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു എങ്കിലും ചില അസൗകര്യം മൂലം മത്സരം സെപ്തംബര്‍ മാസം 19 ലേക്ക് മാറ്റിവയ്ക്കുകയാണ്. ജൂലായ് മാസത്തെ ആദ്യ ശനിയാഴ്ച്ചയാണ് ജൂലായ് നാലാം തീയ്യതി. ഈ ദിവസം യൂ.കെയിലെ നിരവധി ഇടവകകളില്‍ ദുക്റാന തിരുന്നാല്‍ ആഘോഷിക്കുന്നതിനാലും കൂടാതെ അഞ്ചോളം പ്രാദേശിക സംഗമങ്ങള്‍ അന്നേ ദിവസം നടക്കുന്നതിനാലും ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പലര്‍ക്കും സാധിക്കുകയില്ലാ എന്നും ആയതിനാല്‍ സൌകര്യപ്രദമായ മറ്റൊരു തീയ്യതിയിലേക്ക് മാറ്റണമെന്നുമുള്ള അംഗ അസ്സോസ്സി യെഷനുകളുടെ പ്രത്യേക അഭ്യര്‍ത്ഥനയെ മാനിച്ചാണ് മത്സരം സെപ്തംബര്‍ മാസത്തിലേക്ക് നീട്ടി വയ്ക്കുന്നത്. എന്നാല്‍ മത്സരം നടക്കുന്ന സ്ഥലവും, മത്സര വേദിയും മാറ്റമില്ല. കവന്റ്രി കേരളാ കമ്മ്യൂണിറ്റിയാണ് ഈ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അപേക്ഷ തന്നിരിക്കുന്നവര് വേറെ അപേക്ഷ ഇനിയും തരേണ്ടതില്ല. പുതിയതായി അപേക്ഷകള്‍ ആര്‍ക്കും അയക്കാവുന്നതുമാണ്.
എന്നാല്‍ യുക്മയിലെ അംഗ അസോസ്സിയേഷനുകളില്പ്പെട്ടവര്ക്ക് മാത്രമേ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാകൂ. സബ്ജൂനിയര് (8 വയസ്സ് മുതല്‍ 13 വയസ്സിന് തഴെ വരെ), ജൂനിയര്‍ (13 വയസ്സ് മുതല്‍ 18 വയസ്സ് വരെ) എന്നീ വിഭാഗങ്ങളില്‍ സിനിമാറ്റിക് സിംഗിള്‍, സെമി ക്ലാസ്സിക്കല്‍ സിംഗിള്‍, സിനിമാറ്റിക് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.സബ് ജൂനിയര്‍, ജൂനിയര്‍, ഇരു വിഭാഗത്തിലും ടീം എന്നീ വിഭാഗങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് ‘ബാല നാട്യരത്ന’, ‘യുവ നാട്യരത്ന’, ‘ടീം നാട്യരത്ന’ എന്നീ പുരസ്കാരങ്ങള്‍ക്കൊപ്പം ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്.
മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്നും അപേക്ഷാ ഫാറവും മറ്റ് നിബന്ധനകളും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മത്സരം നീട്ടി വച്ചതിനാല്‍ ചിലര്‍ക്കെങ്കിലും വന്ന ബുദ്ധിമുട്ടുകള്‍ ക്ഷമിക്കണമെന്ന് ഈ മത്സരത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന യുക്മാ വൈസ് പ്രസിഡന്റ് ശ്രീമതി. ബീനാ സെന്‍സ് അറിയിക്കുന്നു.
മത്സരം നടക്കുന്ന വേദിയുടെ അഡ്രസ്സ് താഴെ കൊടുക്കുന്നു.
VENUE:WILLENHALL SOCIAL CLUB, ROBINHOOD ROAD, COVENTRY,CV3 3BB.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല