1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2015


ജോണ്‍ അനീഷ്

യുക്മയുടെ ദേശീയ കലാമേളയില്‍ സിനിമാറ്റിക് ഡാന്‍സിനും സെമി ക്ലാസ്സിക്കല്‍ ഡാന്‍സിനും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഇല്ലാത്തതു മൂലം നിരവധി പ്രതിഭകള്‍ക്ക് അവസരം ലഭിക്കാതെ പോകുന്നു എന്ന അംഗ അസോസിയേഷന്‍ കളുടെ പരാതി ക്കു പരിഹാരമായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച യുക്മാ സൂപ്പര്‍ ഡാന്‍സര്‍’ എന്ന നൃത്ത മത്സരം രണ്ടാം പാദ ത്തില്ലേക്ക് കടക്കുന്നു . ഈ രണ്ട് ഇനങ്ങളിലും വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെ ടുന്ന യുക്മാ സൂപ്പര്‍ ഡാന്‍സര്‍ സെപ്റ്റംബര്‍ 19 കവന്റ്രി യില്‍ നടത്ത പ്പെടും .കവന്റ്രി കേരളാ കമ്മ്യൂണിറ്റിയാണ് ഈ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.

യുക്മയിലെ അംഗ അസോസ്സിയേഷനുകളില്‍പ്പെട്ടവര്‍ക്ക് മാത്രമേ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാകൂ. സബ്ജൂനിയര്‍ (8 വയസ്സ് മുതല്‍ 13 വയസ്സിന് തഴെ വരെ), ജൂനിയര്‍ (13 വയസ്സ് മുതല്‍ 18 വയസ്സ് വരെ) എന്നീ വിഭാഗങ്ങളില്‍ സിനിമാറ്റിക് സിംഗിള്‍, സെമി ക്ലാസ്സിക്കല്‍ സിംഗിള്‍, സിനിമാറ്റിക് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.സബ് ജൂനിയര്‍, ജൂനിയര്‍, ഇരു വിഭാഗത്തിലും ടീം എന്നീ വിഭാഗങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് ‘ബാല നാട്യരത്‌ന’, ‘യുവ നാട്യരത്‌ന’, ‘ടീം നാട്യരത്‌ന’ എന്നീ പുരസ്‌കാരങ്ങള്‍ക്കൊപ്പം ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്.മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂര്‍ അപേ ക്ഷ നല്‍കേണ്ടതാ ണ് എ ന്ന് മത്സരത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന യുക്മാ വൈസ് പ്രസിഡന്റ് ശ്രീമതി. ബീനാ സെന്‍സും മത്സരത്തിനു വേണ്ട മുന്നൊരുക്കങ്ങള്‍ തുടങ്ങി യതായി കവന്റ്രി കേരളാ കമ്മ്യൂണിറ്റി പ്ര സിഡണ്ട് ശ്രീ ബാബു അബ്രഹാമും .എല്ലാ കലാ പ്രേമി കളേയും മിഡ്‌ലാണ്ട്‌സ് റീജനിലേക്ക് സ്വാഗതം ചെ യ്യുന്നതായി യുക്മ റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍ നായരും അറിയിച്ചു . മുഴുവന്‍ അസോസിയേഷന്‍ പ്രതിനിധികളും ഇത് ഒരു അറിയിപ്പായി കാണണം എന്നും യുക്മ ഡാന്‍സ് ഫെസ്റ്റ് വിജയിപ്പികുവാന്‍ പ്രവര്‍ത്തിക്കണം എന്നും നാഷണല്‍ സെക്രടറി സജിഷ് ടോം പറഞ്ഞു .മത്സരാര്‍ത്തികള്‍
വേണ്ട പരിശീലനം നടത്താനുള്ള സൗകര്യത്തിനായി നേരത്തേ തന്നെ ഉള്ള ഈ തീയതി തീരുമാനം സഹായിക്കും എന്നു കരുതുന്നു എന്നു നാഷണല്‍ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് പറഞ്ഞു.

മത്സരം നടക്കുന്ന വേദിയുടെ അഡ്രസ്സ് താഴെ കൊടുക്കുന്നു.
VENUE:WILLENHALL SOCIAL CLUB, ROBINHOOD ROAD, COVENTRY,
CV3 3BB.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.