കഴിഞ്ഞ വര്‍ഷത്തെ യുക്മയുടെ വിജയകിരീടത്തിലെ ഒരു പൊന്‍ തൂവലായിരുന്നു ‘യുക്മാ സൂപ്പര്‍ ഡാന്‍സര്‍’ എന്ന നൃത്ത മത്സരം. യുക്മയുടെ ദേശീയ കലാമേളയില്‍ സിനിമാറ്റിക് ഡാന്‍സിനും സെമി ക്ലാസ്സിക്കല്‍ ഡാന്‍സിനും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഇല്ലാത്തതു മൂലം നിരവധി പ്രതിഭകള്‍ക്ക് അവസരം ലഭിക്കാതെ പോകുന്നു എന്ന പരാതിക്കുള്ള പരിഹാരമായിരുന്നു യുക്മാ സൂപ്പര്‍ ഡാന്‍സര്‍ മത്സരം. ഈ രണ്ട് ഇനങ്ങളിലും വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട മത്സരത്തില്‍ ഗ്രൂപ്പ് ഇനങ്ങളിലും സിംഗിള്‍ ഇനങ്ങളിലുമായി അറുപതോളം മത്സരങ്ങളാണ് കഴിഞ്ഞ വര്‍ഷം നടന്നത്.
യുക്മയുടെ പ്രവര്‍ത്തന ചരിത്രത്തില്‍ പോയ വര്‍ഷം മികച്ച വിജയം കൈവരിച്ച യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഈ വര്‍ഷം കൂടുതല്‍ മികവുകളുമായി സെപ്തംബര്‍ 19ന് കോവന്‍ട്രിയില്‍ വച്ചു നടത്തപ്പെടുന്നു.കോവന്‍ട്രി കേരള കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന ഈ നൃത്ത മാങ്കത്തിലേക്ക് സഹൃദയരായ എല്ലാ കലാകാരന്മാരെയും കലാകാരികളെയും യുക്മ നേതൃത്വം സ്വാഗതം ചെയ്തു. സബ്ജൂനിയര്‍ (8വയസ്സിനു മുകളില്‍ 13 വയസ്സിനു താഴെ.), ജൂനിയര്‍ (13 വയസ്സ് മുതല്‍ 18 വയസ്സ് വരെ) എന്നീ വിഭാഗങ്ങളിയായി സെമിക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍.
മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും പങ്കാളിത്തത്തിനുള്ള മെഡലും, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി വിജയികളാകുന്നവര്‍ക്ക് ട്രോഫികളും നല്‍കി അനുമോദിക്കുന്നതായിരിക്കും.ഓരോ വിഭാഗങ്ങളിലും കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യന്‍ പട്ടം നേടുന്നവര്‍ക്ക് പ്രത്യേകം ‘യുക്മ നാട്യരത്‌ന’ വിശേഷാല്‍ പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിക്കുന്നതായിരിക്കും.
മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്തംബര്‍ 2ന് മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ നല്‍കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലോ
https://docs.google.com/forms/d/1yxYyYoPIorhF_9pBd8SCPGPhSvvsE7BNjSlAFMOMfLY/viewform
(https://www.facebook.com/pages/UUKMASuperDancer/673423776090780?fref=ts)
UUKMA Super Dancer എന്ന facebook പേജിലെ REGN FORM എന്ന TAB ക്ലിക്ക് ചെയ്യുക.
മത്സരങ്ങള്‍ സംബന്ധിച്ച നിബന്ധനകള്‍ TERMS & CONDITIONS എന്ന Tabഇല്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഈ വര്‍ഷവും എല്ലാവരുടെയും സാന്നിധ്യ സഹായ സഹകരണങ്ങള്‍ നല്‍കി യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഒരു വന്‍ വിജയമാക്കുവാന്‍ പ്രവര്‍ത്തിക്കണമെന്ന് യുക്മ വൈസ് പ്രസിഡണ്ട് ബീന സെന്‍സ് അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല