1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2015

സ്വാന്‍സി: യുക്മ വെയില്‍സ് റീജിയണല്‍ ഭാരവാഹികളുടെ ലിസ്റ്റ് ഫൈനലൈസ് ചെയ്യുന്നതിനും റീജിയന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ കൊടുക്കാനുമായി ഇന്നലെ സ്വാന്‍സിയില്‍ ചേര്‍ന്ന റീജിയണല്‍ ജനറല്‍ ബോഡി യോഗം യുക്മ വെയില്‍സ് റീജിയന്റെ ഭാരവാഹികളുടെ ലിസ്റ്റ് ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും, റീജിയണല്‍ കായികമേള,കലാമേള തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള വേദികളും തീയതികളും നിശ്ചയിക്കുകയും ചെയ്തു. വെയില്‍സ് റീജിയന്റെ കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും ചില അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്ന് എല്ലാ അംഗങ്ങളുമായും ചര്‍ച്ച ചെയ്തതിനു ശേഷം ഭാരവാഹികളെ പ്രഖ്യാപിച്ചാല്‍ മതിയെന്ന് നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു അറിയിക്കുകയായിരുന്നു. തുടര്‍ന്ന്! ഇതിനായി യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു തോമസ് പന്നിവേലിനെ നാഷണല്‍ കമ്മറ്റി ചുമതലപ്പെടുത്തുകയായിരുന്നു.

ബിജു തോമസ് പന്നിവേലിലിന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പൊതുയോഗം ഭാരവാഹികളുടെ എല്ലാ അംഗങ്ങളുടെയും അഭിപ്രായം തേടുകയും തുടര്‍ന്ന്! മുന്‍ ജനറല്‍ ബോഡിയില്‍ തെരഞ്ഞെടുത്ത ആളുകളെ തന്നെ റീജിയണല്‍ ഭാരവാഹികളായി അംഗീകരിക്കുകയുമായിരുന്നു. ഇതനുസരിച്ച് ജോജി ജോസ് ആണ് പുതിയ റീജിയണല്‍ പ്രസിഡന്റ്.ജിജോ മാനുവല്‍ സെക്രട്ടറിയായും, ജേക്കബ് ജോണ്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. സിബി ജോസഫ് പറപ്പള്ളി ആണ് നാഷണല്‍ എക്‌സിക്യുട്ടീവ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്.വൈസ് പ്രസിഡണ്ടായി അഭിലാഷ് തോമസ് മൈലപറമ്പിലിനെയും പി. ആര്‍. ഒ. ആയി ബിന്‍സു ജോണിനെയും തെരഞ്ഞെടുത്തു.

യുക്മ നാഷണല്‍ കലാമേളയ്ക്കും കായികമേളയ്ക്കും മുന്നോടിയായി റീജിയണല്‍ തലത്തില്‍ നടത്തേണ്ട കലാമേളയുടെയും കായികമേളയുടെയും തീയതികളും പൊതുയോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചു. ഇതനുസരിച്ച് വെയില്‍സ് റീജിയണല്‍ കായികമേള ജൂണ്‍ 13 ശനിയാഴ്ച സ്വാന്‍സിയില്‍ വച്ചും, കലാമേള ഒക്ടോബര്‍ 24 ശനിയാഴ്ച കാര്‍ഡിഫില്‍ വച്ചും നടത്തുന്നതിനും തീരുമാനിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.