കാര്‍ഡിഫ്: യുക്മ വെയില്‍സ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 22ന് കാര്‍ഡിഫിലെ ലിസ്വെന്‍ മെമ്മോറിയല്‍ ഹാളില്‍ വച്ച് നടക്കും. ഒക്ടോബര്‍ 22നു കൃത്യം 2മണിക്ക് തന്നെ മത്സരങ്ങള്‍ ആരംഭിക്കുന്നതായിരിക്കും. കലാമേളയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖേന ഒക്ടോബര്‍ 15നകം റിജിയണല്‍ കമ്മിറ്റിക്ക് പേര് നല്‍കേണ്ടതാണ്.
ഇവിടെ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് നവംബര്‍ 5ന് സൌതെന്‍ഡ് ഓണ്‍ സീയില്‍ വച്ച് നടക്കുന്ന യുക്മ നാഷണല്‍ കലാമേളയില്‍ പങ്കെടുക്കാവുന്നതാണ്. കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ആതിഥ്യമരുളുന്ന മത്സരത്തിന്‍റെ സുഗമമായ നടത്തിപ്പിന് വേണ്ട ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു.
കലാമേള നടക്കുന്ന ഹാളിന്‍റെ അഡ്രസ്സ് താഴെ കൊടുത്തിരിക്കുന്നു.
Lisvane Memmorial Hall 1 Millwood Lisvane, Cardiff CF14 0TL
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
ഷിബു – 07876741854, ബിജു – 07979543581, തങ്കച്ചന്‍ – 07533153889, പീറ്റര്‍ – 07578274270, ബിന്‍സു – 07828840530
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല