ലീഡ്‌സ് മലയാളി അസോസിയേഷന്‍ ആതിഥ്യം അരുളുന്ന, യുക്മ യോര്‍ക്ക്‌ഷെയര്‍ ഹംബര്‍ റീജിയണ്‍ പ്രഥമ കലാമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ലീഡ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജി ജോര്‍ജ്, ടോമി സ്റ്റീഫന്‍ എന്നിവര്‍ സ്വാഗതസംഘത്തിന് നേതൃത്വം നല്‍കും. യോര്‍ക്ക്‌ഷെയര്‍ ഹംബര്‍ റീജിയണിലെ യുക്മ അംഗങ്ങളായ അസോസിയേഷനിലെ കുട്ടികളും മുതിര്‍ന്നവരും ആയ ഒട്ടനവധി പ്രതിഭകളാണ് അവരുടെ കഴിവുകള്‍ ഒക്‌ടൊബര്‍ ഒന്നാം തീയതി ശനിയാഴ്ച ലീഡ്‌സില്‍ നടക്കുന്ന ഈ കലാ മാമാങ്കത്തില്‍ മാറ്റുരയ്ക്കാന്‍ തയ്യാറെടുക്കുന്നത്.
സ്ഥലം
512, സെന്റ് നിക്കോളാസ് സ്‌കൂള്‍ ഹാള്‍,
ഓക്കവുഡ് ലൈന്‍ LS9 6QY
തീയതിയും സമയവും
2011 ഒക്‌ടോബര്‍ 1, രാവിലെ 9.30 മുതല്‍ 5.30 വരെ
400 ലധികം ആള്‍ക്കാര്‍ക്ക് ഇരിപ്പിട സൗകര്യവും അതിവിശാലമായ പാര്‍ക്കിങ്ങ് സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മലയാളത്തിന്റെ രുചി ആസ്വദിക്കുവാന്‍ വിഭവസമൃദ്ധമായ രുചി വിഭവങ്ങള്‍ ന്യായവിലക്ക് നല്‍കുവാന്‍ ഫുഡ് സ്റ്റാളുകള്‍ അനുവദിച്ചതായി ജയന്‍ കുര്യാക്കോസ് അറിയിച്ചു. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.30 ന് മത്സരങ്ങള്‍ തുടങ്ങും. ലീഡ്‌സ് എംപി ജോര്‍ജ് മൂഡി ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ മറ്റു കലാ സാംസ്‌കാരിക പ്രമുഖരും വിശിഷ്ട അതിഥികളും പങ്കെടുക്കും. കലാമേളയുടെ ധനശേഖരണാര്‍ത്ഥം പുറത്തിറക്കിയ റാഫിള്‍ ടിക്കറ്റ് വില്‍പ്പന 3 ദിവസം കൊണ്ട് ഏകദേശം പൂര്‍ത്തിയായി. റാഫിള്‍ ടിക്കറ്റിനു പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ് കിട്ടിയത് എന്ന് ഫിനാന്‍സ് കമ്മറ്റിയിലെ മനോജ് വാണിയപ്പുരക്കല്‍, അനീഷ് മാണി എന്നിവര്‍ അറിയിച്ചു.
അക്ഷരാര്‍ത്ഥത്തില്‍ ലീഡ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു മലയാളി കൂട്ടായ്മയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ആ അവിസ്മരണീയ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിലാണ് ലീഡ്‌സിലെയും യുക്മ യോര്‍ക്ക്‌ഷെയര്‍ ഹംബര്‍ റീജിയണിലെയും മുഴുവന്‍ മലയാളികളുമെന്ന് റീജിയണല്‍ പ്രസിഡന്റ് ഉമ്മന്‍ ഐസക്കും ജനറല്‍ സെക്രട്ടറി അജിത്ത് പാലിയത്തും പറഞ്ഞു. യുക്മ നാഷണല്‍ കമ്മറ്റി മെമ്പര്‍ എബ്രഹാം ജോര്‍ജ്, പ്രോഗ്രാം കണ്‍വീനര്‍ അലക്‌സ് പള്ളിയമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
യോര്‍ക്ക് ഷെയര്‍ ഹംബര്‍ റീജിയണിലെ എല്ലാ അസോസിയേഷനുകളെയും മലയാളി സുഹൃത്തുക്കളെയും റീജിയണല്‍ കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും വാഹന സൗകര്യങ്ങള്‍ക്കും ബന്ധപ്പെടുക.
മനോജ് വാണിയപ്പുരയ്ക്കല്‍ – 07931701445
അലക്‌സ് പള്ളിയമ്പില്‍ – 07737454131
അനീഷ് മാണി – 07961434638
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല