ബ്രിട്ടനില്‍ ട്രാഫിക് നിയമ ലംഘന കുറ്റം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മന്ത്രി രാജിവച്ചു. ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രി ക്രിസ് ഹ്യൂന്‍ ആണ് രാജി സമര്‍പ്പിച്ചത്. 2003 മാര്‍ച്ച് 12ന് നിയമം ലംഘിച്ച് അതിവേഗത്തില്‍ വണ്ടിയോടിച്ചതിനാണ് ഹ്യൂനെതിരേ കേസെടുത്തത്.
സ്റ്റാന്‍സ്റ്റഡ് എയര്‍പോര്‍ട്ടില്‍നിന്ന് എസ്സക്സിലെ വീട്ടിലേക്കു മടങ്ങും വഴിയാണ് ഹ്യൂന്‍ വേഗപരിധി വിട്ട് വണ്ടിയോടിച്ചത്. കുറ്റം ഏറ്റെടുക്കാന്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ വിക്കി പ്രിസിയെ ഹ്യൂന്‍ പ്രേരിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഇത് നിയമത്തെ കബളിപ്പിക്കലാണെന്ന് പൊലീസ്.
നേരത്തെ ഹ്യൂനിനെതിരേ പല വട്ടം ട്രാഫിക് നിയമ ലംഘന കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. 12 പെനാല്‍റ്റി പോയിന്‍റുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്രിട്ടനില്‍ ലൈസന്‍സ് റദ്ദാക്കപ്പെടും. അതുകൊണ്ടാണ് ഹ്യൂന്‍ ഭാര്യയോട് കുറ്റം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. പെനാല്‍റ്റി പോയിന്‍റുകള്‍ കഴിഞ്ഞ സ്ഥിതിക്ക് ഹ്യൂനിനു വണ്ടിയോടിക്കുന്നതിനു വിലക്കു വന്നേക്കും. ഹ്യൂന്‍ രാജിവച്ചതോടെ കാമറൂണ്‍ സര്‍ക്കാരില്‍ അഴിച്ചുപണിയുണ്ടായേക്കുമെന്ന് സൂചനകളുണ്ട്.
താന്‍ നിരപരാധിയാണെന്നും കോടതിയില്‍ ഇതു തെളിയിക്കുമെന്നും ക്രിസ് വ്യക്തമാക്കി. നേരത്തെ പത്രപ്രവര്‍ത്തകനായിരുന്ന ക്രിസ് ഹൂനെ 1999മുതല്‍ 2005വരെ യൂറോപ്യന്‍ പാര്‍ലമെന്റംഗമായിരുന്നു. 2005ല്‍ ബ്രിട്ടീഷ്പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. രണസഖ്യത്തിലെ ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ നേതാവാണ് ക്രിസ് ഹ്യൂന്‍. കാലാവസ്ഥ മാറ്റം സംബന്ധിച്ച വകുപ്പിന്റെ ചുമതല കൂടി ഉണ്ടായിരുന്ന അദ്ദേഹം ഡര്‍ബനില്‍ നടന്ന കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സമ്മേളനത്തില്‍ പാശ്ചാത്യചേരിയുടെ ശക്തനായ വക്താവ് ആയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല