1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2015

 

 

 

 

 

 

 വിദേശത്തു നല്ല ഒരു ഹോസ്പിറ്റലില്‍ മാന്യമായ ശമ്പളത്തോടെ മികച്ച ജീവിതസാഹചര്യങ്ങളില്‍ ഒരു ജോലി എന്നത് ഏതൊരു മലയാളി നെഴ്‌സിന്റ്‌റെയും സ്വപ്നമാണ്.അതിനായി കടം വാങ്ങിയും എജെന്റ്റ്റുമാര്‍ക്കു മുന്നില്‍ വിലപേശലുകള്‍ നടത്തിയും കിട്ടുന്ന ജോലിക്കായി വിദേശത്തേക്ക് പോകുന്ന കാലം അവസാനിക്കുന്നു എന്ന നല്ല വാര്‍ത്തയാണ് ഇപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ ജോലി ചെയുന്ന നമ്മുടെ നെഴ്‌സുമാരെ തേടി എത്തിയിരിക്കുന്നത്. ഇന്ഗ്ലാണ്ടിലെ വിവിധ ആശുപത്രികളില്‍ ഉണ്ടായിരിക്കുന്ന നൂറുകണക്കിന് നേഴ്‌സുമാരുടെ തസ്തികകളിലേക്ക് എന്‍ എച്ച് എസ് നേരിട്ട് കേരളത്തിലും ഡല്‍ഹിയിലും നിയമനങ്ങള്‍ നടത്തുന്നു എന്നത് പ്രധാന മാധ്യമങ്ങളില്‍ കൂടിയും വെബ് സൈറ്റുകള്‍ വഴിയും എന്‍ എച്ച് എസ് വെളിപ്പെടുത്തിയിരിക്കുന്നു. അപേക്ഷകര്‍ക്ക് യാതൊരു പൈസാ ചിലവും ഇല്ലാതെയാണ് നിയമനങ്ങള്‍ നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യു കെ യിലേക്കുള്ള വിമാന ടിക്കറ്റിനുള്ള പൈസ വരെ ഇന്ഗ്ലാണ്ടിലെ ആരോഗ്യ മേഖലയുടെ നിയന്ത്രണം നടത്തുന്ന എന്‍ എച് എസ് വഹിക്കും.ആകെപ്പാടെ വേണ്ട യോഗ്യതകള്‍ അന്ഗീകൃത നേഴ്‌സിംഗ് ബിരുദവും നേഴ്‌സിങ്ങ് രംഗത്ത് ഒരു വര്‍ഷത്തെ ജോലിപരിചയവും ഐ ഇ എല്‍ ടി എസിന് നാല് വിഷയങ്ങളിലും സ്പീക്കിങ്ങിലും ഏഴ് മാര്‍ക്ക് വീതവും മാത്രം മതി

 

 

 

 

 

 

 

 

 

 

 

 

 

 

ആദ്യ ഘട്ടം ഇന്റര്‍വ്യൂ നടക്കുന്നത് 2015 ഏപ്രില്‍22-27 തീയതികളില്‍ കൊച്ചിയിലും ന്യൂ ഡല്‍ഹിയിലും ആണ് . തെക്കേ ഇന്ത്യയിലും കേരളത്തിലും ഉള്ള അനേകായിരം ഉദ്യോഗാ ര്‍ ഥി കള്‍ക്ക് കൊച്ചിയിലും വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള നേഴ്‌സുമാര്‍ക്ക് ഡല്‍ഹിയിലും എത്തി  ഹാജരാകാവുന്നതാണ് .മാഞ്ചെസ്റ്റരിലെ പ്രധാന എന്‍ എച്ച് എസ് ഹോസ്പിറ്റലുകളിലേക്കാ.ണ് ആദ്യ നിയമനങ്ങള്‍ നടത്തുക എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നേഴ്‌സിംഗ് നിയമന രംഗത്തെ പ്രമുഖരായ ആര്‍ എന്‍ എന്ന കമ്പനിയാണ് എന്‍ എച്ച് എസിന് വേണ്ടി ഇന്റര്‍ വ്യൂ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. യോഗ്യരായ അപേക്ഷാര്‍ഥികള്‍ക്ക് നാല് മണിക്കൂര്‍ നീളുന്ന എഴുത്ത് പരീക്ഷയും മുഖാഭിമുഖ ഇന്റര്‍വ്യൂവും നല്‌കേണ്ടതുണ്ട്.ഇതില്‍ വിജയിക്കുന്നവര്‍ക്ക് കാലതാമസം ഒട്ടുമില്ലാതെ എന്‍ എച്ച് എസ് നേരിട്ട് നിയമനം നല്കും.ഇന്ഗ്ലാണ്ടില്‍ നേഴ്‌സുമാര്‍ക്ക് വന്‍ ക്ഷാമം നേരിടുന്നതിനാല്‍ ഇത്തരം നിയമനങ്ങള്‍ ധാരാളം തുടര്‍ന്നും ഉണ്ടാകും എന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

യു കെ യിലെ എല്ലാ ഹോസ്പിറ്റലുകളിലും ഇപ്പോള്‍ ധാരാളം മലയാളി നേഴ്‌സുമാര്‍ ജോലി ചെയുന്നുണ്ട്.ഇവരില്‍ സിംഹ ഭാഗവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് താണ തസ്തികയിലുള്ള കെയറര്‍ വിസയില്‍ യു കെയില്‍ എത്തി കഠിന പരിശ്രമ ഫലമായാണ് നേഴ്‌സുമാരുടെ ജോലിയില്‍ പ്രവേശിച്ചത്.ഇന്ത്യയില്‍ നിന്നുള്ള നേഴ്‌സുമാര്‍ക്ക് നേരിട്ട് അക്കാലങ്ങളില്‍ എന്‍ എച്ച് എസ് ജോലി നല്കിയിരുന്നില്ല .ഭാഷ തുടങ്ങിയ പലവിധ കാരണങ്ങള്‍ തടസ്സങ്ങളായി അധികൃതര്‍ ചൂണ്ടി ക്കാട്ടിയിരുന്നു.എന്നാല്‍ മലയാളി നേഴ്‌സുമാര്‍ അത്തരം മുന്‍വിധികളെ അപ്പാടെ തകര്‍ത്തു കൊണ്ട് ജോലിരംഗത്ത് തങ്ങളുടെ മികവ് തെളിയിച്ചതോടെ യു കെ യിലെ ആരോഗ്യമേഖലയുടെ പ്രധാന ശക്തിയായി ഉയര്‍ന്നു എന്നതാണ് സത്യം.ഈ തിരിച്ചറിവാണ് ഇപ്പോള്‍ കൂടുതല്‍ നെഴ്‌സുമാരെ തിരഞ്ഞു കൊണ്ട് ഇന്ത്യയിലേ ക്കെത്താന്‍ എന്‍ എച്ച് എസ് മുതിരാന്‍ കാരണം. കൂടാതെ മറ്റുള്ള ദേശക്കാരെ അപേക്ഷിച്ച് ജോലിയിലെ ആത്മാര്‍ഥതയും സ്ഥിരതയും മലയാളികള്‍ക്കാണ് കൂടുതല്‍ എന്നതും പുതിയ നിയമനങ്ങള്‍ നടത്താന്‍ കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും എത്താന്‍ യു കെ യിലെ ആരോഗ്യ മേഖലയിലെ അധികാരികളെ പ്രേരിപ്പിക്കുന്നു എന്നതും ഒരു വസ്തുതയാണ്.

 

മലയാളി നേഴ്‌സുമാര്‍ പഠന കാര്യത്തില്‍ പൊതുവെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്.അതിനാല്‍ തന്നെ ഒരല്‍പം പരിശ്രമിച്ചാല്‍ ഐ ഇ എല്‍ ടി എസ് എന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ കടമ്പ കടക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.മുന്‍പൊക്കെ ഐ ഇ എല്‍ ടി എസ് പാസായാലും എജെന്‌സികള്‍ക്കും മറ്റു ഇടനിലക്കാര്‍ക്കും കൊടുക്കേണ്ട ഭീമമായ തുകയെ കുറിച്ചുള്ള ഭീതി മൂലം പലരും ഐ ഇ എല്‍ ടി എസ് പഠിക്കുവാന്‍ താല്പ്പര്യം കാട്ടിയിരുന്നില്ല എന്നതാണ് സത്യം.ഇപ്പോഴാകട്ടെ ആ പേടി വേണ്ട എന്ന സുവര്‍ണ്ണകാലം കഴിവുള്ള നമ്മുടെ നെഴ്‌സുമാരെ തേടി എത്തിയിരിക്കുന്നു.ഇനി എന്തിനു വൈകണം.ഇന്ന് തന്നെ ഐ ഇ എല്‍ ടി എസ് പഠിച്ചു തുടങ്ങുവാന്‍ നമ്മുടെ ബന്ധുക്കളും പരിചയക്കാരും ആയ നാട്ടിലുള്ള നെഴ്‌സുമാരെ പ്രോത്സാഹിപ്പിക്കുക.അങ്ങനെ അവര്‍ക്കും ഉണ്ടാകട്ടെ കടബാധ്യതകളില്ലാത്ത ശോഭനമായ ഒരു ഭാവി.കാരുണ്യത്തിന്റ്‌റെ മാലാഖമാര്‍ ഇനി കരയാതിരിക്കട്ടെ…

കൂടുതല്‍ വിവരങ്ങള്‍ക്ക് : email: nurses@rnindia.com

                               phone:009181118 22333

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.