1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2023

സ്വന്തം ലേഖകൻ: ഇന്ത്യൻ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം ഉയർന്നതിനു പിന്നാലെ, കാളിദേവിയുടെ ചിത്രം ട്വിറ്ററിൽ നിന്ന് പിൻവലിച്ച് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം. കറുത്ത മേഘങ്ങൾക്കിടയിൽ ഹോളിവുഡ് താരം മെർലിൻ മൺറോയുടെ രൂപത്തിലാണ് കാളിദേവിയെ ചിത്രീകരിച്ചത്. ‘ഡിഫൻസ് യു’ എന്ന ട്വിറ്റർ ഹാൻഡിലിൽ ‘വർക്ക് ഓഫ് ആർട്’ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

യുക്രെയ്ൻ പ്രതിരോധ മന്ത്രാലയ മേധാവികൾ വിവേക ശൂന്യരാണെന്നും, കാളിദേവിയുടെ ചിത്രം നീക്കണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ചിലർ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഇടപെടൽ തേടുകയും ചെയ്തു. ഇതിനിടെയാണ് യുക്രെയ്ൻ ചിത്രം പിൻവലിച്ചത്.

യുക്രൈൻ പ്രതിരോധ മന്ത്രാലയ മേധാവികൾ വിവേക ശൂന്യാരാണെന്നും നിരവധി ഇന്ത്യൻ ട്വിറ്റർ ഉപയോക്താക്കൾ കുറ്റപ്പെടുത്തി. വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഇടപെടൽ ആവശ്യപ്പെട്ടും ചില ഇന്ത്യൻ ട്വിറ്റർ ഉപയോക്താക്കൾ രംഗത്ത് വന്നു. ‘മാ കാളിയെ മോശമായി കാണിക്കുന്ന ഈ അപകീർത്തികരമായ പോസ്റ്റ് ദയവായി ശ്രദ്ധിക്കുക,’- വിദേശകാര്യ മന്ത്രാലയത്തിന്‍റെയും കേന്ദ്രമന്ത്രി എസ് ജയശങ്കറിന്റെയും ഇടപെടൽ ആവശ്യപ്പെട്ട് ഒരാൾ ട്വീറ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.