1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2022

സ്വന്തം ലേഖകൻ: യുദ്ധം രൂക്ഷമായ യുക്രൈന്‍റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ മുംബൈയിലും ഡല്‍ഹിയിലും നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്ക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുക്രൈനിൽ നിന്നും ഡൽഹിയിയിൽ എത്തിച്ചേർന്ന 180 വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ ഇവരെ സൗജന്യമായി കൊച്ചിയിലെത്തിക്കും.

കൊച്ചിയില്‍ ഇറങ്ങുന്ന വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ എത്തിക്കാനുള്ള വാഹന സൗകര്യവും നോര്‍ക്ക ഒരുക്കും. തിരുവന്തപുരത്തേക്കും കാസർഗോട്ടേക്കും പോകുന്നതിനുള്ള ബസുകള്‍ സജ്ജമാക്കിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച വരെയുള്ള കണക്ക് പ്രകാരം യുക്രൈനിൽ കുടങ്ങിയ 247 മലയാളി വിദ്യാർഥികളെ തിരിച്ചെത്തിക്കാനായെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇന്ന് ഏഴ് വിമാനങ്ങൾ കൂടി യുക്രൈന്‍റെ സമീപരാജ്യങ്ങളിൽ നിന്നായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

3500ലേറെ വിദ്യാർത്ഥികൾ യുക്രൈനിൽ നിന്നും മടങ്ങിയെത്താനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ 152 പേർ മാത്രമാണ് നോർക്കയിൽ രജിസ്റ്റർ ചെയ്ത ശേഷം യുക്രൈനിൽ പഠനത്തിനായി പോയത്. വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ കൃത്യമായ പേരുവിവരം നോർക്കയുടെ കൈയ്യിൽ ഇല്ല. വിദേശത്ത് പോകുന്ന എല്ലാവരും നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.