![](https://www.nrimalayalee.com/wp-content/uploads/2022/02/Ukraine-War-Norka-Control-Room-.jpg)
സ്വന്തം ലേഖകൻ: യുക്രൈയ്നിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായതെല്ലാം നോർക്ക റൂട്സ് കൈക്കൊള്ളുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ആശങ്കൾക്കു വഴിയിടാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരാനുള്ള ഇന്ത്യൻ എംബസിയുടെ നിർദ്ദേശം പാലിക്കണം. ഈ വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി, നോർക്ക റൂട്ട്‌സ് സിഇഒ എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം നേരത്തേ തന്നെ പ്രവർത്തിച്ചു വരുന്നുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
യുക്രൈയ്നിലുള്ള വിദ്യാർഥികൾക്കും നാട്ടിലുള്ള ബന്ധുക്കൾക്കും ബന്ധപ്പെടാനുള്ള നമ്പറുകളും നോർക്ക റൂട്സ് പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യൻ എംബസി
+380997300483, +380997300428
വിദേശകാര്യമന്ത്രാലയം
1800 118797 (ടോൾ ഫ്രീ)
+911123012113,
+911123014104,
+911123017905
ഇ-മെയിൽ
cons1.kyiv@mea.gov.in
situationroom@mea.gov.in
0091 880 20 12345 എന്ന നമ്പറിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.
നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്‍റെ 1800 425 3939 എന്ന ടോൾ ഫീ നമ്പറിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
കേരളത്തിൽ നിന്നുള്ള 2320 വിദ്യാർഥികളാണ് യുക്രൈയ്നിലുള്ളത്. വിദ്യാർഥികളുടെ സുരക്ഷാകാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനു മുഖ്യമന്ത്രി ഇന്നലെ കത്തയച്ചിരുന്നു.
യുക്രൈയ്നിൽ റഷ്യ സൈനിക നീക്കം ശക്തമാക്കിയതോടെ വിവിധ നഗരങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾ ആശങ്കയിലായിരിക്കുകയാണ്. താമസ സ്ഥലത്തിന് പുറത്ത് നിന്ന് സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നാണ് വിദ്യാർഥികൾ വിവിധ മലയാളം ടെലിവിഷൻ ചാനലുകളോട് പ്രതികരിച്ചത്. തുടർച്ചയായി ഷെല്ലിങ് കേൾക്കുന്നതിനിടെയാണ് തങ്ങൾ സംസാരിക്കുന്നതെന്നാണ് വിദ്യാർഥികൾ പറയുന്നത്. അതേസമയം മറ്റു പല കുട്ടികളും തങ്ങളുടെ മേഖലയിൽ നിലവിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും വ്യക്തമാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല