1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2015

ഡല്‍ഹി കൂട്ടബലാത്സംഗ കേസിനെക്കുറിച്ചുള്ള ബിബിസി വിവാദ ഡോക്യുമെന്ററിക്ക് ചുട്ട മറുപടിയായി ഇന്ത്യയുടെ വക യുകെയുടെ മകള്‍ ഡോക്യുമെന്ററി. ഇന്ത്യക്കാരനായ ഹര്‍വീന്ദര്‍ സിംഗാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.

നേരത്തെ ബിബിസി സംവിധായിക ലെസ്ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ മകള്‍ കേസിലെ പ്രതികളുടേയും പ്രതിഭാഗം അഭിഭാഷകരുടേയും വെളിപ്പെടുത്തലുകള്‍ കൊണ്ട് ഏറെ വിവാദമായിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം ഇന്ത്യ നിരോധിച്ചതിനെ തുടര്‍ന്ന് ചിത്രം ബിബിസി യൂട്യൂബില്‍ ഇടുകയും ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് യൂട്യൂബ് ചിത്രം നീക്കം ചെയ്യുകയും ചെയ്തു.

മാനഭംഗ ശ്രമമുണ്ടാകുമ്പോള്‍ സ്ത്രീ എതിര്‍ക്കാന്‍ ശ്രമിക്കുന്നതാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്ന കേസില്‍ പ്രധാന പ്രതി മുകേഷ് സിംഗിന്റെ അഭിമുഖത്തിലെ പരാമര്‍ശം വിദേശ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു, ഇന്ത്യ ബലാത്സംഗക്കാരുടെ നാടാണെന്നു വരെ ആരോപണം ഉണ്ടായി.

എന്നാല്‍ ബ്രിട്ടീഷ് പുരുഷന്മാരും ഈ കാഴ്ചപ്പാടില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തരല്ല എന്നാണ് ഹര്‍വീര്‍ന്ദര്‍ സിംഗിന്റെ ഡോക്യുമെന്ററി യുകെയുടെ മകള്‍ പറയുന്നത്. ബ്രിട്ടനില്‍ ഒര്‍ ദിവസം എകദേശം 250 സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഡോക്യുമെന്ററി പറയുന്നു. 10 ശതമാനം സ്ത്രീകളും ഒരിക്കലെങ്കിലും ശാരീരിക പീഡനം അനുഭവിച്ചവരാണ്.

ബ്രിട്ടീഷ് കോടതികളിലെത്തുന്ന കേസുകളില്‍ വെറും 10 ശതമാനത്തില്‍ മാത്രമാണ് നീതി നടപ്പാകുന്നതെന്ന് ഗുരുതരമായ ആരോപണവും ഡോക്യുമെന്ററി മുന്നോട്ട് വക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.