ബ്രിട്ടണെക്കുറിച്ച് പറയുമ്പോള്‍ എല്ലാവര്ക്കും നൂറ് നാവാണ്. എല്ലാവര്ക്കും നൂറുകാര്യങ്ങള്‍ പറയാന്‍ കാണും. എന്നാല്‍ അത് മാത്രമാണ് പറയാനുണ്ടാകുകയെന്ന് പറയരുത്. ഇത് കേട്ടാല്‍ നിങ്ങളും തലകുനിക്കും സമ്മതിക്കും, കാര്യം ശരിയാണെന്ന്. ഇവിടെ പറയാന്‍ പോകുന്നത് ബ്രിട്ടണിലെ അപകടം പിടിച്ച സ്ഥലങ്ങളെക്കുറിച്ചാണ്. ഇത് ചുമ്മാതെയുള്ള സ്ഥലങ്ങളൊന്നുമല്ല. യുകെയില്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടാക്കുന്ന സ്ഥലങ്ങളാണ്. ഏറ്റവും കൂടുതല്‍ ആളുകളെ മരണത്തിലേക്കും പരിക്കുകളിലേക്കും തള്ളിവിട്ട സ്ഥലങ്ങളാണ് ഇതെല്ലാം.
ഒരുവര്‍ഷം ഏതാണ്ട് 11,000പേരാണ് ബ്രിട്ടണില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. 2,000 പേരെങ്കിലും ഗുരുതരമായ പരിക്കുകളോടെ ജീവിക്കാന്‍ വിധിക്കപ്പെടുന്നുണ്ട്. റോഡപകടങ്ങളുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. അതിനെത്തുടര്‍ന്നാണ് ഇതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നത്. മില്ട്ടന് കെയ്ന്‍സ് ,ലെസ്റ്റര്‍ഷെയര്‍ എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 100,000 പേരില്‍ ഇരുപത്തിയൊന്‍പത് പേരാണ് ഇവിടെ മാത്രം കൊല്ലപ്പെടുന്നത്.
ബാക്കിയുള്ള മേഖലകളില്‍ 100,000ല്‍ 5.5 ശതമാനം മാത്രമാണ് എന്നോര്‍ക്കുമ്പോഴാണ് ഇതിന്റെ ഗൌരവം മനസിലാകുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും അപകടംപിടിച്ച സ്ഥലം മെല്‍ട്ടനാണ്. ഇവിടെ 100,000 ത്തില്‍ 95.5 പേര് വീതും മരണമടയുന്നുണ്ട്. ഏതാണ്ട് 650,500 അപകടങ്ങളാണ് ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബ്രിട്ടണിലെ പല ആശുപത്രികളിലും വാഹനാപകടങ്ങളില്‍പ്പെട്ട് കൊണ്ടുവരുന്നവരുടെ എണ്ണം ഭീതിതമായ രീതിയില്‍ കൂടുകയാണെന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പതിനെട്ടിന് താഴെ പ്രായമുള്ളവരുടെ അപകടനിരക്കിലും കാര്യമായ വര്‍ദ്ധനവുണ്ട്. പതിനെട്ട് വയസില്‍ താഴെയുള്ള 137,264 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല