സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധ കാലത്ത് മുങ്ങിയ ബ്രിട്ടന്റെ മുങ്ങിക്കപ്പല്‍ കണ്ടെത്തി, ഒപ്പം 71 മൃതദേഹങ്ങളും. അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന 71 ജീവനക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇറ്റലിയുടെ തീരത്തു നിന്നാണ് കപ്പല്‍ കണ്ടെടുത്തത്. സര്‍ദിനിയയ്ക്ക് വടക്കുകിഴക്ക് ടവോലാറ ദ്വീപിനു സമീപം 100 മീറ്റര്‍ ആഴത്തില്‍ മുങ്ങി കിടക്കുകയായിരുന്നു 1,290 ടണ്‍ ഭാരമുള്ള കപ്പല്‍.
കണ്ടെടുത്ത കപ്പലിന് ചെറിയ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ചെറിയ തകരാര്‍ ഒഴികെ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. ഒക്‌സിജന്‍ തീര്‍ന്നുപോയതാകാം ജീവനക്കാരുടെ മരണത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. റോയല്‍ നേവിയുടെ തന്നെ ഉടമസ്ഥതയിലുള്ളതാണോ കപ്പല്‍ എന്ന് പരിശോധിച്ചു വരികയാണെന്ന് റോയല്‍ നേവി വക്താവ് അറിയിച്ചു.
1943 ജനുവരി രണ്ടിനാണ് കപ്പല്‍ അപ്രത്യക്ഷമായത്. ഒല്‍ബിയ ഗര്‍ത്തത്തില്‍ കപ്പല്‍ പതിച്ചിരിക്കാമെന്നാണ് ഇതുവരെ കരുതിയിരുന്നത്. 1942 ഡിസംബര്‍ 28നായിരുന്നു ഈ മുങ്ങിക്കപ്പല്‍ മാള്‍ട്ടയില്‍ നിന്ന് ഇറ്റാലിയന്‍ തീരത്തേക്ക് പുറപ്പെട്ടത്. ഇറ്റാലിയന്‍ യുദ്ധക്കപ്പലുകള്‍ ല മഡ്ഡലെന തുറമുഖത്ത് നങ്കൂരമിടുമ്പോള്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ ഡിസംബര്‍ 31നു ശേഷം മുങ്ങികപ്പലിനെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കപ്പല്‍ ആക്രമണത്തില്‍ തകര്‍ന്നകാം എന്നായിരുന്നു സൈന്യം കരുതിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല