ബര്‍മിംഗ്ഹാം : സെന്റ് തോമസ് കത്തോലിക്കരുടെ ആത്മീയ സാമൂഹ്യ സാംസ്‌കാരിക കുടുംബ കൂട്ടായ്മയായ യു കെ സെന്റ് തോമസ് കാത്തലിക് ഫോറം GCSE , എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു. GCSE ല്‍ 5 എ+ ഉം എ ലെവല്‍ ല്‍ 1 A + എങ്കിലും നേടിയവരെ അവാര്‍ഡിന് പരിഗണിക്കുന്നതാണ്. UKSTCF യുണിറ്റുകളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്ക് മറ്റു വ്യവസ്ഥകളില്ലാതെ യൂണിറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്. മിനിമം യോഗ്യത നേടിയവര്‍ സെപ്റ്റംബര്‍ 30 ന മുമ്പായി സര്‍ട്ടിഫിക്കറ്റ് കോപ്പി ജൂറി പാനലിനു അയച്ചു കൊടുക്കേണ്ടതാണ്.
ഫാ. ജോ ഇരുപ്പക്കാട്ടു ചെയര്‍മാന്‍ ആയുള്ള പാനലില്‍ ഡോ. സജന്‍ സെബാസ്റ്യന്‍, ബിജു ആന്റണി എന്നിവര്‍ ഉണ്ടായിരിക്കും. കോപ്പികള്‍ അയക്കേണ്ട ഇമെയില്‍ അഡ്രസ് ukstcfaward@gmail.com.വിശുദ്ധ തോമ ശ്ലീഹ ഭാരതത്തില്‍ വിതച്ച വിശ്വാസാഗ്നി, പ്രവാസ ജീവിതത്തിലും പ്രോജ്ജ്വലമാക്കി സൂക്ഷിച്ചു , പൂര്‍വികര്‍ കാണിച്ചു തന്ന വിശ്വാസ മാര്‍ഗത്തിലൂന്നി, വിദ്യഭ്യാസ സാമൂഹ്യ പ്രതിബദ്ധത മുറുകെ പിടിച്ചു നവ തലമുറ വളര്‍ന്നു വരുവാന്‍ പ്രോത്സാഹനം നല്കുക എന്ന UKSTCF ന്റെ ഉദ്ദേശ്യ ലക്‌ഷ്യം ആണ് ഈ അവാര്‍ഡ് ധാനത്തിലും വിദ്യഭ്യാസ സെമിനാറിലും ആയി വിഭാവനം ചെയ്യുന്നത് .
പ്രമുഖ വാഗ്മിയും , വിദ്യാഭ്യാസ ചിന്തകനും , മനശ്ശാസ്ത്ര പണ്ഡിതനുമായ Dr . രഞ്ജു മുഖ്യ പ്രഭാഷണം നടത്തും. ഏകാഗ്രത , ഓര്‍മ്മ ശക്തി , സ്വഭാവ രൂപ വല്‍ക്കരണം , പഠന ട്രിക്സ് , ഈശ്വര കൃപ, സമര്‍പ്പണം എന്നീ വിഷയങ്ങള്‍ സെമിനാറില്‍ പ്രതിപാദിക്കും.അവാര്‍ഡിന്ന് അര്‍ഹതയുള്ളവര്‍ സെപ്തംബര്‍ 30 നു മുമ്പായി ജൂറി പാനലിനു കോപ്പികള്‍ അയച്ചുതരെണ്ടാതാണ്. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രയോജനകരമായ ക്ലാസുകള്‍ ആയിരിക്കും നവംബര്‍ മാസം 27ന് ബര്‍മിംഗ്ഹാമില്‍ അവാര്‍ഡ് ധാനത്തോടൊപ്പം നടത്തപ്പെടുക.
ആത്മീയ വിദ്യഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും. കുട്ടികളുടെ ആത്മീയ കലാപരിപാടികളും തദവസരത്തില്‍ ഉള്‍ക്കൊള്ളിച്ചുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അപ്പച്ചന്‍ കണ്ണഞ്ചിറ 07737956977 , ലിജു പാറത്തോട്ടാല്‍ 07889485529
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല