സെന്റ്‌തോമസ് കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രഥമ ദേശീയ കണ്‍വന്‍ഷന്‍ ഇന്ന് മാഞ്ചസ്റ്ററില്‍ നടക്കും.അല്‍മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷനുമായ മാര്‍-മാത്യു അറയ്ക്കല്‍ രാമനാഥപുരം ബിഷപ്പ് മാര്‍-പോള്‍ ആലപ്പാട്ട്, താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍, സാല്‍ഫോര്‍ഡ് രൂപതാ ബിഷപ്പ് മാര്‍ ടെറന്‍സ് ബ്രയിന്‍, അല്‍മായ കമ്മിഷന്‍ സെക്രട്ടറി അഡ്വ. വിസി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന താമരശ്ശേരി രൂപതാ അധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചിനാനിയില്‍,മാര്‍ പോള്‍ ആലപ്പാട്ട് എന്നിവരെ മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികളും കാത്തലിക് ഫോറം ഭാരവാഹികളും, ചേര്‍ന്ന് സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി.മാര്‍-മാത്യു അറയ്ക്കല്‍ പിതാവും, അഡ്വ: വി.സി സെബാസ്റ്റ്യനും ഇന്നു പുലര്‍ച്ചെ റോഡ് മാര്‍ഗം മാഞ്ചസ്റ്ററില്‍ എത്തിച്ചേര്‍ന്നു.
അഭിവന്ദ്യപിതാക്കന്‍മാരെ നേരില്‍ കാണുന്നതിനും തങ്ങള്‍ക്ക് പൈതൃകമായി ലഭിച്ചിരിക്കുന്ന വിശ്വാസപ്രഖ്യാപനത്തിനുമായി യു.കെയില്‍ എമ്പാട്ടുമുള്ള വിശ്വാസികള്‍ ഇന്ന് മാഞ്ചസ്റ്ററില്‍ എത്തിച്ചേരും. മാഞ്ചസ്റ്റര്‍ ലോഗംസൈറ്റിലെ സെന്റ്‌തോമസ് അപ്പസ്‌തോലിക് നഗറില്‍ കണ്‍വന്‍ഷനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാവിലെ പത്തു മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10.30 അഭിവന്ദ്യപിതാക്കന്‍മാരെ സ്വീകരിച്ച് കണ്‍വന്‍ഷന്‍ നഗറിലേക്ക് ആനയിക്കും. തുടര്‍ന്ന് സമൂഹബലി നടക്കും. അഭിവന്ദ്യപിതാക്കന്‍മാരും യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വൈദികരും കാര്‍മ്മികരാകും.
ദിവ്യബലിയേ തുടര്‍ന്ന് വിശ്വാസപ്രഘോഷണ റാലി നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യപിതാക്കന്‍മാര്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. സെന്റ് ജോസഫ് പള്ളിവികാരി ഇവാന്‍ ഫറെലിന്റെയും ജെയ്‌സണ്‍ ചാലക്കുടി, ജോണ്‍സണ്‍ പാലാട്ടി, രാജുജോസഫ്, ടോണി, മനോജ്, ട്വിങ്കിള്‍ ഈപ്പന്‍, തുടങ്ങിയവരുടെ നേതൃത്ത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07737956977, 07886333794
വേദി
സെന്റ് ജോസഫ് ചര്‍ച്ച്
പോര്‍ട്ട്‌ലാന്റ് ക്രസന്റ്
മാഞ്ചസ്റ്റര്‍
M13OBU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല