യുകെയിലെ മാര്‍ത്തോമാ കത്തോലിക്കരുടെ കൂട്ടായ്മയായ സെന്റ്‌തോമസ് കാത്തലിക് ഫോറത്തിന്‍റെ ഔദ്യോകികമായ ഉദ്ഘാടനം സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ പിതാക്കന്മാര്‍ നടത്തി.അല്‍മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷനുമായ മാര്‍-മാത്യു അറയ്ക്കല്‍ രാമനാഥപുരം ബിഷപ്പ് മാര്‍-പോള്‍ ആലപ്പാട്ട്, താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ ചേര്‍ന്ന്‍ സെന്റ്‌തോമസ് കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തില്‍ മാഞ്ചസ്റ്ററില്‍ നടന്ന പ്രഥമ ദേശീയ കണ്‍വന്‍ഷനില്‍ വച്ചാണ് മാര്‍ത്തോമ കത്തോലിക്കരുടെ ചിരകാല അഭിലാഷമായ കാത്തലിക് ഫോറത്തിന്‍റെ ഉദ്ഘാടനം നടത്തിയത് .അല്‍മായ കമ്മിഷന്‍ സെക്രട്ടറി അഡ്വ. വിസി സെബാസ്റ്റ്യന്‍,സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍മാരായ ഫാദര്‍ ബാബു അപ്പാടന്‍,ഫാദര്‍ മാത്യു ചൂരപ്പൊയ്കയില്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക പാര്‍ട്ട് 2
മാഞ്ചസ്റ്റര്‍ ലോഗംസൈറ്റിലെ സെന്റ്‌തോമസ് അപ്പസ്‌തോലിക് നഗറില്‍ നടന്ന കണ്‍വന്‍ഷന്‍ മാര്‍ത്തോമാ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ചരിത്രസംഭവമായി മാറി.തങ്ങളുടെ വിശ്വാസ ഐക്യം പ്രഖ്യാപിക്കാനായി യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തി അഞ്ഞൂറോളം വിശ്വാസികളാണ് ഇന്നലെ മാഞ്ചസ്റ്ററില്‍ എത്തിയത്. രാവിലെ പത്തു മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.പത്തേ മുക്കാലോടെ അഭിവന്ദ്യപിതാക്കന്‍മാരെ താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് കണ്‍വന്‍ഷന്‍ നഗറിലേക്ക് ആനയിച്ചു.തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാരും വൈദികരും ചേര്‍ന്ന് സമൂഹബലി അര്‍പ്പിച്ചു.
ദിവ്യബലിയേ തുടര്‍ന്ന് നടന്ന റാലി മാര്‍ത്തോമാ വിശ്വാസികളുടെ വിശ്വാസപ്രഘോഷണത്തിന്‍റെ നേര്‍ക്കാഴ്ചയായി.തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ വച്ചാണ് സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ ഔദ്യോകിക ഉദ്ഘാടനം സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യപിതാക്കന്‍മാര്‍ നടത്തിയത്.തുടര്‍ന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ച പിതാക്കന്മാര്‍ കുടുംബ പ്രാര്‍ഥനയിലൂടെ കുടുംബങ്ങളെ ശക്തിപ്പെടുത്താന്‍ കാത്തലിക് ഫോറം മുന്‍കൈയെടുക്കണമെന്ന് ആഹ്വാനം ചെയ്തു.സഭാതലത്തില്‍ സിനഡില്‍ നിന്നും കാത്തലിക് ഫോറത്തിന് അംഗീകാരം നേടിത്തരുമെന്ന് പിതാക്കന്മാര്‍ ഉറപ്പു നല്‍കി.
കാത്തലിക് ഫോറത്തിന്റെ ലോഗോ അറയ്ക്കല്‍ പിതാവ് പ്രകാശനം ചെയ്തു.ഫോറത്തിന്റെ ഔദ്യോകിക വെബ്സൈറ്റ്റെമജിയോസ് പിതാവ് ഉദ്ഘാടനംചെയ്തു. അല്‍മായ കമ്മീഷന്‍ സെക്രട്ടറി വി സി സെബാസ്റ്റ്യന്‍,ഫാദര്‍ ബാബു അപ്പാടന്‍,ഫാദര്‍ മാത്യു ചൂരപ്പൊയ്കയില്‍ എന്നിവര്‍ ഫോറത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു .കാത്തലിക് ഫോറം പ്രസിഡന്‍റ് അപ്പച്ചന്‍ കണ്ണഞ്ചിറ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സെക്രട്ടറി ലിജു നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല