മാഞ്ചസ്റ്റര്‍: യുണൈറ്റഡ് കിംങ്ങ്ഡം സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ തോമ്മാ കത്തോലിക്കരുടെ പ്രഥമ ദേശീയ സംഗമത്തിന് സെന്റര്‍ മാഞ്ചസ്റ്റര്‍ അണിഞ്ഞെരുങ്ങുമ്പോള്‍ അത്യാവേശപൂര്‍വ്വം, ആതിഥേയത്വം അരുളാന്‍ തദ്ദേശ വിശ്വാസി കൂട്ടം. മാഞ്ചസ്റ്ററിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധ്യാന കണ്‍വെന്‍ഷന്‍ നടത്തി സംഘാടക പാഠവത്വം വിളിച്ചോതിയിട്ടുള്ള സെന്റര്‍ മാഞ്ചസ്റ്റര്‍ നിവാസികള്‍ മറ്റൊരു ചരിത്ര മൂഹൂര്‍ത്തത്തിന് അനുഭവ സാക്ഷി കളാഹനും, ആതിഥേയത്വത്തിന്റെ മഹത്വലവും, മര്യാദയും അനുഭൂതിയും പകരാനും തീവ്ര ഒരുക്കത്തിലാണ്.
സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ.ഇവാന്‍ ഫറെലിന്റെ നേതൃത്വത്തില്‍ ഇടവക വിശ്വാസി സമൂഹം ഒന്നാകെ ഈ കണ്‍വെന്‍ഷന്റെ വിജയശില്പികളായി മാറുന്ന ജൂലൈ 23ന് ഈ കണ്‍വെന്‍ഷന്റെ വിജയത്തിന് പ്രാര്‍ത്ഥനയ്‌ക്കൊപ്പം അണിയറ പ്രവര്‍ത്തനത്തിനും ചുക്കാന്‍ പിടിക്കുവാന്‍ ട്വിങ്കിള്‍ ഈപ്പന്‍, രാജു ജോസഫ്, ജെയ്‌സണ്‍ ചാലക്കുടി, ജോണ്‍സണ്‍ പാലാട്ടി ടോണി മാഞ്ചസ്റ്റര്‍, മനോജ് തുടങ്ങി നിരവധി സന്നദ്ധ സെന്റ് തോമസ് കത്തോലിക്കര്‍ തീവ്രയത്‌നത്തിലാണ്.
ആതിഥേയരുടെ കണ്‍വെന്‍ഷന്റെ അണിയറ വിജയപ്രവര്‍ത്തനം കാത്തലിക് ഫോറത്തിന് ഊര്‍ജ്ജവും ആവേശവും പകരുന്നതായി ദേശീയ സമിതി കോര്‍ഡിനേറ്റേഴ്‌സ് അപ്പച്ചന്‍ കണ്ണഞ്ചിറ, ജിന്റി കെ. ജോസ്, ജോയി ജേക്കബ് എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല