സ്റ്റീവനേജ്: സെന്റ് തോമസ് കാത്തലിക് ഫോറം ജി.സി.എസ്.ഇ എലെവല്‍, അച്ചീവ്മെന്റ് ഇന്‍ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് എന്നിവയില്‍ ശ്രേദ്ധേയമായ വിജയം നേടിയവര്‍ക്കായി പ്രഖ്യാപിച്ചിരുന്ന അച്ചീവ്‌മെന്റ് അവാര്‍ഡ് വിതരണം പൂര്‍ത്തിയാക്കി. ഫാ വിന്സന്റ് ടൈക്ക് അവാര്‍ഡുകള്‍ വിതരണം നടത്തി. അപ്പച്ചന്‍ കണ്ണഞ്ചിറ ജോജി , ജോയ് , ജോഷി എന്നിവര്‍ സംസാരിച്ചു.
ആത്മീയതയ്ക്കും വിദ്യാഭ്യാസത്തിനും മുന്‍ തൂക്കം നല്‍കി മാതാപിതാക്കളുടെ സ്നേഹാദരവ് സ്വീകരിച്ചു അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ലക്ഷ്യ ബോധത്തോടെ ജീവിതം മുന്നോട്ടു നയിക്കുവാന്‍ വിന്‍സന്റച്ചന്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
നേരത്തെ എ ലെവല്‍ പരീക്ഷയില്‍ വിജയികളായ ബ്ലാക്പൂളിലെ സ്റ്റെഫി മേരി സിബിക്ക് ഉപഹാരം നല്‍കിയിരുന്നു. ഇപ്പോള്‍ ലങ്കാസ്റ്റ്ര്‍ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ സ്റ്റെഫി സിബിച്ചന്‍ കുരിയാക്കോസ് മുളവന – ജെസ്സി സിബിച്ചന്‍ ദമ്പതികളുടെ മകളാണ്, എ ലെവല്‍ വിജയി ബെന്‍ ബോബന്‍, കല്ലറ തൂമ്പുങ്കല്‍ ബോബന്‍ സെബാസ്റ്റ്യന്‍ – ജാന്‍സി ബോബന്‍ ദമ്പതികളുടെ മകനാണ്. ബെന്‍ ഇപ്പോള്‍ ലിങ്കണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ്.
ജി സി എസ് ഇ യില്‍ മികച്ച വിജയികളായ ശ്രാവണ് സാജു, ചങ്ങനാശ്ശേരി കടന്തോട്ട് സാജുവിന്‍റെയും നെടുങ്കുന്നം ചെത്തിപ്പുഴയില്‍ മിനിയുടെയും മകനും, ശ്രേയ സാജു വള്ളിത്തോട് തുമ്പേപറമ്പില്‍ സാജു ജോര്‍ജ്ജ് – സിസിലി സാജു ദമ്പതികളുടെ മകളുമാണ്.
കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ജെയിംസണ്‍ തോമസ്, പഠനേതര വിഷയത്തില്‍ സമ്മാനാര്‍ഹാരായവരില്‍ ഓസ്റ്റിന്‍ തോമസ് എന്നിവര്‍ കമ്പളിക്കണ്ടം മിറ്റത്താനിക്കല്‍ തോമസ് അഗസ്റ്റിന്‍ -സെലീന്‍ തോമസ് ദമ്പതികളുടെ മക്കളാണ്. എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസിനു സമ്മാനാര്‍ഹാരായവരില്‍ കുറുമ്പനാടം പറപ്പള്ളില്‍ തങ്കച്ചന്‍ ഫിലിഫ് – ടെസ്സി എന്നിവരുടെ മകന്‍ ടോബിന്‍ തങ്കച്ചനും ഉള്‍പ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല