ബ്ലാക്ക് പൂള്‍: ബ്ലാക്ക്പൂളില്‍ സെന്റ് തോമസ് കത്തോലിക്കര്‍ സംയുക്തമായി നടത്തിയ ശിശു ദിന ആഘോഷ – പ്രേക്ഷിത വര്‍ഷ ആചരണ വേദിയില്‍ വെച്ച് എ ലെവല്‍ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കായി കാത്തലിക് ഫോറം ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്റ്റെഫി മേരി സിബിക്ക് പ്രസിഡന്റ് അപ്പച്ചന്‍ കണ്ണഞ്ചിറ നല്‍കി. സ്റ്റെഫി ഇപ്പോള്‍ ലങ്കാസ്റ്റ്ര്‍ യുനിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ബ്ലാക്പൂളില്‍ താമസിക്കുന്ന സിബിച്ചന്‍ കുരിയാക്കോസ് മുളവന , ജെസ്സി സിബിച്ചന്‍ ദമ്പതികളുടെ മകളാണ് ,സ്റ്റെഫി .
സെന്റ് തോമസ് കാത്തലിക് ഫോറം GCSE , എ-ലെവല്‍ പരീക്ഷകളിലെ ഉന്നത വിജയികള്‍ക്കായി നവംബര്‍ 27 നു നിശ്ചയിച്ചിരുന്ന അവാര്‍ഡ് വിതരണത്തില്‍ വിദ്യാര്‍ഥികളുടെ അഭ്യര്‍ത്ഥനയും UKSTCF യൂണിറ്റുകളുടെ ക്രിസ്തുമസ് ആഘോഷ തിരക്കുകളും പരിഗണിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തിയതിനാലാണ് ഈ അവാര്‍ഡ് ദാനം വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തപ്പെടുന്നത്.
.
ഫാ ജോ ഇരുപ്പക്കാട്ടു ചെയര്‍മാന്‍ ആയ ജൂറി പാനല്‍ തെരഞ്ഞെടുത്ത മിടുക്കര്‍ക്ക്, അതാതു റീജിയണില്‍ സംഘടിപ്പിക്കുന്ന UKSTCF ക്രിസ്തുമസ് ആഘോഷ വേദികളില്‍ വെച്ച് അച്ചീവ്മെന്റ് അവാര്‍ഡ് സ്വീകരിക്കുവാന്‍ സൗകര്യം സംഘാടകര്‍ ഉറപ്പാക്കും. അവാര്‍ഡിന്ന് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവരെ അവാര്‍ഡ് ദാന വേദികളും തീയതിയും താമസിയാതെ അറിയിക്കുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല