മാഞ്ചസ്റ്റര്‍: സെന്റ് തോമസ് കാത്തലിക് മാര്‍ത്തോമാ കത്തോലിക്കരുടെ പ്രഥമ ദേശീയ കണ്‍വെന്‍ഷനായി മാഞ്ചസ്റ്റര്‍ ഒരുങ്ങി. ഏവരും ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ദേശീയ കണ്‍വെന്‍ഷന്‍ വിജയത്തിനായുള്ള അവസാന വട്ടഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാമനാഥപുരം ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍, സാല്‍ഫോര്‍ഡ് രൂപതാ ബിഷപ്പ് മാര്‍ ടെറന്‍സ് ബ്രെയിന്‍, ലങ്കാസ്റ്റര്‍ രൂപതാ ബിഷപ്പ് മാര്‍ മൈക്കിള്‍ കാബെല്‍ തുടങ്ങിയവരും യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വൈദികരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
നാളെ ( വ്യാഴം) ഉച്ചയ്ക്ക് മാഞ്ചസ്റ്റര്‍ എയര്‍പോട്ടില്‍ എത്തിച്ചേരുന്ന താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെജിമജിയോസ് ഇഞ്ചനാനിയലിനെ മാഞ്ചസ്റ്റര്‍ കാത്തലിക് ഇഞ്ചനാനിയിലിനെ മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികളും സീറോ മലബാര്‍ വിശ്വാസ സമൂഹവും ചേര്‍ന്ന് സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കും. വെള്ളിയാഴ്ച മാര്‍ പോള്‍ ആലപ്പാട്ടും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്നതോടെ വിശ്വാസ സമൂഹം ആവേശത്തിലാകും. മാഞ്ചസ്റ്റര്‍ ലോംഗ്‌സൈറ്റിലെ സൈന്റ് ജോസഫ് ദേവാലയവും ഓഡിറ്റോറിയവുമാണ് കണ്‍വെന്‍ഷനായി ക്രമീകരിച്ചിരിക്കുന്നത്. സെന്റ് തോമസ് അപ്പസ്‌തോലിക് നഗര്‍ എന്നാണ് കണ്‍വെന്‍ഷന്‍ നഗര്‍ അറിയപ്പെടുക. ശനിയാഴ്ച രാവിലെ 10മണി മുതല്‍ റെജിസ്‌ട്രേഷന്‍ ആരംഭിക്കും. 10.30ന് അഭിവന്ദ്യ പിതാക്കന്‍മാരും യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വൈദികരും ദിവ്യബലിയില്‍ കാര്‍മ്മികരാകും.
തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണറാലിയില്‍ തോമാശ്ലീഹായുടേയും അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ സംവഹിക്കും. റാലിയെ തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ അഭിവന്ദ്യപിതാക്കന്‍മാര്‍ വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്യും. ലോഗോ പ്രകാശനവും, വെബ്‌സൈറ്റ് ഉദ്ഘാടനവും തഥവസരത്തില്‍ നടക്കും. ലെസ്റ്റര്‍ മെലഡി ഗ്രൂപ്പും, ജോബി കെരട്ടിയുമാവും ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക.
സെന്റ് ജോസഫ് പള്ളി വികാരി ഫാ:ഇവാന്‍ ഫറെലിന്റെയും ജെയ്‌സണ്‍ ചാലക്കുടി, ജോണ്‍സണ്‍ പാലാട്ടി, രാജു ജോസഫ് ടോണി, മനോജ്, ട്വിങ്കിള്‍ ഈപ്പന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികള്‍ കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. കണ്‍വെന്‍ഷന്‍ നഗറില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചുകഴിഞ്ഞു. വിവിധ ഫുഡ് സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നതാണ്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ യു.കെയുടെ വിവിധ ഭാഗങ്ങളിലായുള്ള സെന്റ് തോമസ് കത്തോലിക്കരെ ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 07737956977. 07886333794, 07830817015
കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം
സെന്റ് ജോസഫ് ചര്‍ച്ച്
പോര്‍ട്ട്‌ലാന്റ് ക്രസന്റ്
മാഞ്ചസ്റ്റര്‍
MI3BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല