ലണ്ടന്‍ : മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടഭീഷണിയില്‍ കഴിയുന്ന 35 ലക്ഷം ജനങ്ങളോട് ഐക്യദാര്ഢ്യവും സാഹോദര്യവും പ്രഖ്യാപിച്ചുകൊണ്ട് കേരള കത്തോലിക്കാസഭ 2011 ഡിസംബര് 4 ഞായര്‍ മുല്ലപ്പെരിയാര്‍ ദിനമായി ആചരിക്കുമ്പോള്‍ ആ ദിവസം UKSTCF പ്രാര്‍ഥനാ ദിനമായി ആചരിക്കും. അന്നേ ദിവസം വിശുദ്ധ കുര്‍ബാനകളില്‍ പങ്കുചെര്‍ന്നും നമ്മുടെ സഹോദരരുടെ ജീവനും സ്വത്തിന്നും സംരക്ഷണം താമസം വിനാ നടപ്പിലാക്കുന്നതിന്നു അധികാരികളുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ ഉണ്ടാവുകാന്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂക്ഷകള്‍ നടത്തിയും ഉപവാസം എടുത്തും ആചരിക്കുവാന്‍ കേന്ദ്ര സമിതി അഭ്യര്‍ഥിച്ചു.
കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്‍ ജീവനും സ്വത്തിന്നും സംരക്ഷണം നല്‍കുവാന്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുവാനും , ഇതര സംസ്ഥാനവുമായുള്ള ചര്‍ച്ച ഉടന്‍ തന്നെ നടത്തി ഐക്യവും സമാധാനവും നഷ്ട്ടപ്പെടാതെ രമ്യമായി പരിഹരിക്കുവാന്‍ അധികാരികള്‍ തയ്യാറാകുവാനും , സര്‍വ്വോപരി നമ്മുടെ സഹോദരരും , മാതാപിതാക്കളും അതീവ സുരക്ഷിതരായിരിക്കുവാനും പ്രാര്‍ഥനയില്‍ പ്രത്യേകം ഊന്നല്‍ നല്‍കും.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇന്നത്തെ ഭീഭത്സമായ അപകട അവസ്ഥയില്‍ ലക്ഷക്കണക്കിന് മനുഷ്യ ജീവനും അവരുടെ സ്വത്തിനും അടിയന്തിര സുരക്ഷാ നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കുവാന്‍ കഴിയട്ടെ. രാഷ്ട്രീയ കക്ഷി ഭാഷാ മത ഭേദമന്യേ ഒന്നിച്ചു നിന്ന് ഈ ദേശീയ പ്രശ്നത്തില്‍ ഒരു ശാശ്വത പരിഹാരം ഉടനുണ്ടാക്കുവാന്‍ ഇടവരട്ടെ എന്നും UKSTCF അഭിലഷിക്കുന്നു. അധികാര വര്‍ഗ്ഗത്തിന്റെ നിസ്സംഗതക്കെതിരെ പ്രവാസി വിശ്വാസി മക്കളുടെ കടുത്ത പ്രതിഷേധവും ആശങ്കയും കേന്ദ്ര സംസ്ഥാന നേതൃത്വത്തെ കാത്തലിക് ഫോറം അറിയിക്ക്വാനും തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല