പൊന്റെഫ്രാക്റ്റ് : യോര്‍ക്ക്‌ക്ഷയരിലെ സീറോ മലബാര്‍ മാസ്സ് സെന്ററുകളില്‍ ഒന്നായ പോന്റെഫ്രാക്ടിലെ സെന്റ് ജോസെഫ്സ് ദേവാലയം കേന്ദ്രീകരിച്ചു സെന്റ് തോമസ് കാത്തലിക് ഫോറം യുണിറ്റ് രൂപീകരിച്ചു. അഭിവന്ദ്യ സഭാദ്ധ്യക്ഷന്‍മാരുടെ ആശീര്‍വാദത്തില്‍ അനുഗ്രഹിക്കപ്പെട്ട ഈ അല്‍മായ കുടുംബ കൂട്ടായ്മ്മ സഭയുടെ വളര്‍ച്ചക്കും അല്‍മായരുടെ വിശ്വാസ പരിപാലനത്തിന്നും വേണ്ടി പ്രവര്‍ത്തിക്കും.അല്‍മായ കമ്മീഷന്‍റെ നിര്‍ദേശം അനുസരിച്ച് എല്ലാ മാസ്സ് സെന്ററുകളോടും ചേര്‍ന്ന് യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ യുണിറ്റ് ആരംഭിച്ചത്,
സെന്റ് ജോസെഫ്സ് പാരിഷ് ഹാളില്‍ ഒത്തുകൂടിയ ഉദ്ഘാടന യോഗത്തില്‍ ജോസ് രാജ് അധ്യക്ഷത വഹിച്ചു. മിനി,സജി,ലിസ്സി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഈശ്വര പ്രാര്‍ഥനയോടെ യോഗ നടപടികള്‍ ആരംഭിച്ചു.സജി നാരകത്തറ സ്വാഗതം ആശംസ്സിക്കുകയും ബിജു ജോണ് നന്ദിയും പ്രകാശിപ്പിച്ചു. യുണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം UKSTCF പ്രസിഡന്റ് അപ്പച്ചന്‍ കണ്ണഞ്ചിറ ഭദ്രധീപം തെളിച്ചു നിര്‍വ്വഹിച്ചു. സമാരാദ്ധ്യരായ ശ്രേഷ്ഠ സഭാധ്യക്ഷന്‍മാര്‍ അനുഗ്രഹിച്ചെല്‍പ്പിച്ച സെന്റ് തോമസ് കാത്തലിക് ഫോറം തകര്‍ക്കാന്‍ ഒരു അന്ധകാര ശക്തിയേയും അനുവധിക്കില്ലെന്നും ഈ വിശ്വാസ ദീപം UK യുടെ എല്ലാ മുക്കിലും ഉള്ള മുഴുവന്‍ മാര്‍ത്തോമ്മാ കത്തോലിക്കരെയും കോര്‍ത്തിണക്കി ആത്മീയ ശോഭ വിതറുന്ന അല്‍മായ സംഘടനയായി വളരുമെന്നും സഭയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുമെന്നും ഉദ്ഘാടകന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
തുടര്‍ന്ന് ആത്മീയ സന്ദേശം നല്‍കിയ ബെന്നി വര്‍ക്കി പെരിയപ്പുറം സമ്പന്നമായ വിശ്വാസ പൈതൃകം, ധാര്‍മ്മിക മൂല്യങ്ങള്‍ , ആചാര അനുഷ്ഠാനങ്ങള്‍ എന്നിവ കാത്തു പരിപാലിച്ചു മുന്നെറുവാനും ഇതേ സംസ്ക്കാരത്തിലും വിശ്വാസ പൈത്രുകത്വത്തിലും സമൂഹത്തിലും ഭാവി തലമുറയെ കൂട്ടി നയിക്കുന്നതിന്നും UKSTCF പ്രതിന്ജ്ജാബദ്ധമാണെന്നും പറഞ്ഞു
നാഷണല്‍ സെക്രട്ടറി ലിജു പാറത്തോട്ടാല്‍ തന്റെ പ്രസംഗത്തില്‍ അല്മ്മായ കുടുംബ കൂട്ടായ്മ്മകളുടെ അനിവാര്യത വ്യക്തമാക്കി. നോര്‍ത്ത് ഈസ്റ്റ് റീജിയനു വേണ്ടി ബോബി ജോര്‍ജ് , ഡെന്നി മന്നനാല്‍, ലീഡ്‌സില്‍ നിന്നും ജേക്കബ് കുയിലാടന്‍ , വെയ്ക്ക്ഫീല്‍ഡില്‍ നിന്നും എബി സെബാസ്റ്റ്യന്‍, ജോമോന്‍ വര്‍ഗ്ഗീസ്, തുടങ്ങിയവര്‍ പുതിയ യൂണിറ്റിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മാത്യു മുട്ടത്തുകുന്നേല്‍, ഡാലിയ ജോസ്, സ്റ്റാന്‍ലി ,ലിസ്സി ബിജു ഞാറക്കുളം, ടെസ്സി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സാന്ദ്ര, എവെലിന്‍, അലന്‍, ജെഫിന്‍ കുയിലാടന്‍ തുടങ്ങിയ കുരുന്നുകള്‍ യോഗത്തിന്നിടെ അവതരിപ്പിച്ച കലാ വിരുന്നു ഏവരും ആഹ്ലാദപൂര്‍വ്വം ആസ്വദിച്ചു. സിന്ധു ജോയ് അവതാരകയായി തിളങ്ങി . വിഭവ സമൃദ്ധമായ സ്നേഹ വിരുന്നിനുശേഷം , പോന്റെഫ്രാക്റ്റ് കാത്തലിക് ഫോറം അംഗങ്ങള്‍ മാസം തോറും ഒത്തുകൂടാനുള്ള തീരുമാനം എടുത്തു പിരിഞ്ഞു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല