1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2011

സാബു ചുണ്ടക്കാട്ടില്‍

പൊന്റിഫ്രാക്റ്റ്: ഭാരത അപ്പസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയിലൂടെ വിശ്വാസം സ്വീകരിച്ച് തലമുറകളിലൂടെ തീക്ക്ഷ്ണമായി വിശ്വാസവും പൈതൃകവും കാത്തു പരിപാലിക്കുന്ന മാര്‍ത്തോമ്മാ കത്തോലിക്കരായ UK യിലെ പ്രവാസി മക്കളുടെ അല്‍മായ കുടുംബ കൂട്ടായ്മ്മയായ ആയ സെന്റ്‌ തോമസ്‌ കാത്തലിക് ഫോറം പോന്റിഫ്രാക്ടില്‍ പുതിയ യുണിറ്റ് തുടങ്ങുന്നു.

യേശു പഠിപ്പിച്ച വിശ്വാസ സത്യങ്ങള്‍ ‍ പ്രഗോഷിക്കുമ്പോള്‍ സ്വജീവന്‍ വരെ മാനവ രക്ഷക്കായി ഉഴിഞ്ഞുവെച്ച വിശുദ്ധ മാര്‍ത്തോമ്മാ സ്ലീഹായില്‍ നിന്നും സ്വീകരിച്ച എല്ലാ ആത്മീയ സമ്പത്തും തങ്ങളിലും നവ തലമുറകളിലും നില നിര്‍ത്തുവാന്‍ കുടുംബ കൂട്ടായ്മ്മയായ UKSTCF പ്രതിഞാബദ്ധമാണ്.

പൊന്റിഫ്രാക്ക്ടില്‍ UKSTCF ന്റെ പുതിയ യുണിറ്റ് കാത്തലിക് ഫോറം നാഷണല്‍ പ്രസിഡന്റ്‌ അപ്പച്ചന്‍ കണ്ണഞ്ചിറ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 30 നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചേരുന്ന സെന്റ്‌ തോമസ്‌ കത്തോലിക്കരുടെ പ്രസ്തുത പൊതുയോഗത്തില്‍ ദേശീയ ഭാരവാഹികള്‍ പങ്കെടുക്കും.

സമീപ പ്രേദേശത്തുള്ള സെന്റ്‌ തോമസ്‌ കത്തോലിക്കരെ സമ്മേളനത്തിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു

പൊന്റിഫ്രാക്റ്റ് UKSTCF യൂണിറ്റിന്റെ കൂടുതല്‍ ‍ വിവരങ്ങള്‍ക്ക്

സജി നാരകത്തറ – 07508099417
ബിജു ജോണ് – 07988844034
മാത്യു ജോസഫ്‌ – 07828894112 എന്നിവരുമായി ബന്ധപ്പെടുക.

സെന്റ്‌ ജോസെഫ്സ് പാരിഷ് ഹാള്‍ ,ന്യൂ ഗേറ്റ് , പോന്റിഫ്രാക്റ്റ് WF8 4AA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.