ലിജു പറത്തട്ടാല്‍
നോട്ടിംഗ്ഹാം: ഭാരത കത്തോലിക്കാ ക്രൈസ്തവ വിശ്വാസത്തിന്റെ ഉത്ഭവത്തിന് മൂലക്കല്ലായ മാര്‍തോമാശ്ലിഹായില്‍ നിന്ന് ക്രൈസ്തവ മാര്‍ഗം സ്വീകരിച്ച മാര്‍ത്തോമാ കത്തോലിക്കരുടെ യുകെയിലെ ആത്മീയ കൂട്ടായ്മയായ UKSTCF ന്റെ രണ്ടാമത്തെ മാര്‍ത്തോമാ കത്തോലിക്കാ കണ്‍വെന്‍ഷന്‍ 2012 ജൂണ്‍ 30 ന് ഏറ്റവും വിപുലമായ ആഘോഷ പരിപാടിയോടെ നടത്തുവാന്‍ UKSTCF ന്റെ കേന്ദ്ര കമ്മറ്റി യോഗം തീരുമാനിച്ചു.
ഈ വരുന്ന ജൂണ്‍ 30 ന് മാര്‍തോമാശ്ലിഹായുടെ സുവിശേഷ പ്രഘോഷണത്തിന്റെ ഫലമായി ഭാരത മണ്ണില്‍ രൂപം കൊണ്ട മാര്‍ത്തോമാ കത്തോലിക്കാ സമൂഹത്തെ പ്രതിനിധീകരിച്ചു യുകെയില്‍ അങ്ങോളമിങ്ങോളം വസിക്കുന്ന മാര്‍ത്തോമാ മക്കള്‍ തങ്ങളുടെ അഭിവന്ദ്യ പിതാക്കന്മാരോടും വൈദിക വൃന്ദതോടും ഒന്നുചേര്‍ന്ന് മാര്‍തോമാശ്ലിഹാ വഴി തലമുറകളായി പൂര്‍വ്വ പിതാക്കന്മാരിലൂടെ പകര്‍ന്നു നല്‍കപ്പെട്ട വിശ്വാസവും ആത്മീയ മൂല്യങ്ങള്‍ നിറഞ്ഞ പൈതൃക പാരമ്പര്യങ്ങളും ഒന്നിച്ചു പ്രഘോഷിക്കുമ്പോള്‍ അത് യുകെയിലെ മാര്‍ത്തോമാ കത്തോലിക്കരുടെ ചരിത്രത്തില്‍ തന്നെ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട മറ്റൊരു അദ്ധ്യായത്തിനു നാന്ദി കുറിക്കുക തന്നെ ചെയ്യും.
ഇക്കഴിഞ്ഞ ജൂലൈ 23 ന് മഞ്ചസ്റ്ററില്‍ വെച്ച് നടന്ന പ്രഥമ കണ്‍വെന്‍ഷന്റെ അത്യുജ്ജലമായ വിജയവും അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിദ്ധ്യവും സന്ദേശങ്ങളും അനുഗ്രഹാശിസുകളും യുകെയിലെ മാര്‍ത്തോമാ കത്തോലിക്കരുടെ ഇടയില്‍ വമ്പിച്ച ഉണര്‍വ്വും മാര്‍ത്തോമാ ഐക്യത്തിന്റെയും കേട്ടുരപ്പിന്റെയും ആവശ്യകതയെ കുറിച്ചുള്ള പ്രാധാന്യവും ബോധ്യപ്പെടുത്തി കഴിഞ്ഞു.
UKSTCF ന്റെ രണ്ടാമത്തെ മഹാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി എല്ലാ മാര്‍ത്തോമാ കത്തോലിക്കരെയും, ഈ മാര്‍ത്തോമാ കത്തോലിക്കാ വിശ്വാസ പാരമ്പര്യ പൈതൃകം ഏറ്റു പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിശ്വാസ സമൂഹത്തെയും ഏറ്റവും സ്നേഹതോടെ സ്വാഗതം ചെയ്യുന്നതിനൊപ്പം 2012 ജൂണ്‍ 30 ശനിയാഴ്ച നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി എല്ലാ മാര്‍ത്തോമാ കത്തോലിക്കരും വളരെ നേരത്തെ തന്നെ അവധിയെടുത്ത് ഒരുങ്ങനാമെന്നും ഈ മഹാ സമ്മേളനത്തിന്റെ വിജയത്തിനായി പ്രത്യേകം പ്രാര്‍ഥിക്കണം എന്നും കണ്‍ വെന്‍ ഷന്റെ സ്ഥലവും കാര്യപരിപാടികളും പിന്നീട് അറിയിക്കുമെന്നും UKSTCF അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല