സ്റ്റില്‍ ഇമേജുകളില്‍ നിന്ന് ആളുകളുടെ മാസ്‌ക് സൃഷ്ടിയ്ക്കാവുന്ന ഉപകരണം ജപ്പാനീസ് കമ്പനിയായ റിയല്‍ എഫ് അവതരിപ്പിച്ചു. ഹ്യൂമന്‍ ഫോട്ടോകോപ്പിയര്‍ എന്നാണ് കമ്പനി ഈ ഉപകരണത്തെ വിശേഷിപ്പിക്കുന്നത്.
എന്താണ് ഇതിന്റെ പ്രത്യേകത എന്നായിരിക്കും ആലോചിക്കുന്നത്. ഒരാളുടെ ചിത്രങ്ങള്‍ നല്‍കിയാല്‍ അയാളുടെ ജീവന്‍തുടിക്കുന്ന മാസ്‌ക് നിങ്ങള്‍ക്കു ലഭിക്കും. ഞരമ്പുകളും കൃഷ്ണമണിയിലെ അതുല്യമായ പ്രത്യേകതകളും അതേ പോലെ ഒപ്പിയെടുത്താണ് ഇതു സാധ്യമാക്കുന്നത്.
ആദ്യം ചെയ്യുന്നത് മുഖത്തിന്റെ ഡിജിറ്റല്‍ സ്റ്റില്‍ എടുക്കുകയാണ്. അതിനുശേഷം അതിനെ 3ഡിപിഎഫ് എന്നു കമ്പനി വിളിയ്ക്കുന്ന ത്രിഡി രൂപത്തിലേക്ക് മാറ്റുന്നു. അതിനുശേഷം വിനൈല്‍ ക്ലോറൈഡ് ഫേസ് മോഡലിലേക്കും. തീര്‍ച്ചയായും നിങ്ങളെ അദ്ഭുതപ്പെടുത്തുന്ന മാസ്‌ക് റെഡി.
തുടക്കത്തില്‍ മുഖം മാത്രമാണ് കോപ്പിയെടുക്കുന്നതെങ്കിലും പതുക്കെ പതുക്കെ ആളുകളെ മുഴുവനായും പകര്‍ത്താനാണ് കമ്പനിയുടെ പരിപാടി. ഫാഷന്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ഇതുകൊണ്ടു സാധിക്കും. നിങ്ങള്‍ കൊതിക്കുന്ന രീതിയില്‍ നിങ്ങളുടെ മുഖത്തിന്റെ കാഴ്ച മാറ്റാനും. പക്ഷേ, സാധാരണ മാസ്‌കുണ്ടാക്കുന്നതിനേക്കാള്‍ വളരെ ചെലവുകുറവായതുകൊണ്ട് ഈ സംവിധാനം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല