ലോകചരിത്രത്തില്‍ തന്നെ ആദ്യമായി ഇന്ത്യാ മഹാരാജ്യത്ത് വിസ്മയം സൃഷ്ടിച്ചുകൊണ്ട് കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ ബഹു: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാറിന്റെ ഓഫീസ് 24 മണിക്കൂറും 7 ദിവസവും പ്രവര്‍ത്തിക്കുകയാണ്. 2011 സെപ്തംബര്‍ 1-ാം തീയതി യു.ഡി എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി മലയാളി മക്കള്‍ക്ക് ഓണസമ്മാനമായി തുടങ്ങിയ ഈ ഓഫീസ് ഒരു വയസ് പിന്നിട്ടപ്പോള്‍ അഭിമാനകരമായ നേട്ടങ്ങളാണ് കേരളത്തിലെ ജനതക്ക് നല്‍കുവാന്‍ സാധിച്ചത്.
15 ഉദ്യോഗസ്ഥര്‍ മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ്. 2011 സെപ്തംബര്‍ 1-#ാ#ം തീയതി തുടങ്ങി ഇതുവരെ ഒരു ദിവസം പോലും അവധിയില്ലാതെ പ്രവര്‍ത്തിക്കുന്ന ടി ഓഫീസിലെ സേവനങ്ങള്‍ ഏതൊരു വ്യക്തിക്കും അവരുടെ ഏതു തരത്തിലുള്ള പരാതിയും ടോള്‍ ഫ്രീ നമ്പറിലും www.keralacm.gov.inഎന്ന ഓപ്ഷനില്‍ ക്ളിക്ക് ചെയ്ത് പരാതികള്‍ ഇമെയില്‍ വഴിയും അയയ്ക്കാവുന്നതാണ്. പരാതിയുടെ മെരിറ്റ് അനുസരിച്ച് രജിസ്റര്‍ ചെയ്യേണ്ടവ അപ്പോള്‍ തന്നെ കംമ്പ്യൂട്ടറിലെ നൂതന സാങ്കേതിക വിദ്യയിലൂടെ രജിസ്ററര്‍ ചെയ്യുകയും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഓണ്‍ലൈനിലൂടെ ഫോര്‍വേര്‍ഡ് ചെയ്തു കൊടുക്കുകയും പതിനഞ്ച് ദിവസത്തിനകം ഇതിന് ബന്ധപ്പെട്ടവര്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു.
രജിസ്റര്‍ ചെയ്യാത്ത പരാതികള്‍ പരാതിക്കാരനെ ഫോണ്‍ ലൈനില്‍ നിര്‍ത്തികൊണ്ടുതന്നെ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെടുകയും നിയമപരമായി ചെയ്തുകൊടുക്കുവാന്‍ സാധിക്കുന്ന പ്രശ്നങ്ങളാണെങ്കില്‍ ആയതു ചെയ്തുകൊടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. കൂടാതെ ഈ ഓഫീസില്‍ കേരളത്തില്‍ ഉടനീളം ലഭിക്കുന്ന അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, മണല്‍ കടത്ത് സ്പിരിറ്റ് കടത്ത്, തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികള്‍ ബന്ധപ്പെട്ട കളക്ടര്‍, പോലീസ് മേധാവികള്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബന്ധപ്പെട്ട് പരിഹാരം നല്‍കുന്നു.
കേരളത്തിലെ ജനങ്ങളുടെ വിവിധ മേഖലകളിലുള്ള നിരവധി നീറുന്ന പ്രശ്നങ്ങളുമായി ഒന്നാം വയസ്സിലേക്ക് കടക്കുന്ന ഈ ഓഫീസിലേക്ക് ഇതിനോടകം ലക്ഷകണക്കിന് പരാതികള്‍ ഫോണ്‍കോളുകള്‍ മുഖേന വരികയും ഇതില്‍ ഭൂരിഭാഗം പരാതികള്‍ക്കും പരിഹാരം കാണുവാന്‍ സാധിച്ചു എന്നത് കേരളത്തില്‍ വികസനവും കരുതലും എന്ന മുദ്രാ വാക്യത്തിലൂടെ അതിവേഗം ബഹുദൂരം സഞ്ചരിച്ചുകൊണ്ട് നിരവധി ജനക്ഷേമകരമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കേരളത്തിന്റെ ബഹു:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാറിന്റെ ഭരണമികവിന്റെ മറ്റൊരു നേട്ടം കൂടിയാണ്.
ജിബി കെ ജോസ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല