സ്വന്തം ലേഖകന്‍: 43 അംഗ ഉംറ തീര്‍ഥാടക സംഘത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇടനിലക്കാരന്‍ പറ്റിച്ചു കടന്നു. കരിപ്പൂരില്‍ നിന്ന് കഴിഞ്ഞ തിങ്കളാ!ഴ്ച വിമാനം കയറാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് എത്തിയ എത്തിയ മംഗലാപുരം സ്വദേശികളാണ് കബളിപ്പിക്കപ്പെട്ടത്.
പതിനൊന്നു കുട്ടികളും പന്ത്രണ്ടു സ്ത്രീകളും പതിനാലും വൃദ്ധരും സംഘത്തിലുണ്ട്. ഇവര്‍ ഉള്‍പ്പെട്ട 43 അംഗ സംഘം ക!ഴിഞ്ഞ ആറു? ദിവസമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രാര്‍ത്ഥനയിലും പ്രതിഷേധത്തിലുമാണ്.
മലപ്പുറം മുണ്ടുപ്പറമ്പ് അമാന്‍ ഇന്റര്‍ നാഷണല്‍ ട്രാവല്‍സ്? മുഖേന ഉംറ തീര്‍ഥാടനത്തിന് എത്തിയതായിരുന്ന്‌നു സംഘം. ഉംറ പാക്കേജിന്റെ ഭാഗമായി 28 ലക്ഷം രൂപയാണ് ഏജന്‍സി ഈടാക്കിയത്. കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കി പാസ്‌പോര്‍ട്ട് മടക്കി വാങ്ങാനായി ഏജന്‍സിയെ സമീപിച്ചപ്പോള്‍ ചെലവിനത്തില്‍ ഇനിയും എട്ടു ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു എന്ന് സംഘാംഗങ്ങള്‍ ആരോപിക്കുന്നു.
തട്ടിപ്പിനെ കുറിച്ച് പോലീസിനെ അറിയിച്ചെങ്കിലും ആദ്യമൊന്നും അനുകൂല സമീപനമായിരുന്നില്ലെന്നും വഞ്ചിക്കപ്പെട്ടവര്‍ പറയുന്നു. എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ച് ഉംറ തീര്‍ത്ഥാടനം മുടക്കമില്ലാതെ നടത്താനുള്ള പ്രാര്‍ഥനയിലാണ് ഇപ്പോള്‍ സംഘം. വിവിധ സംഘടനകള്‍ സഹായഹസ്തവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല