സ്വന്തം ലേഖകന്‍: യുഎന്നിലെ ലഖ്‌വി മോചന വിവാദം, ചൈന വിശദീകരണം നല്‍കി. മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയെ വിട്ടയച്ച പാക്കിസ്ഥാനെതിരെ നടപടി സ്വീകരിക്കാനുള്ള യുഎന്‍ നീക്കത്തെ ചൈന തടസ്സപ്പെടുത്തിയിരുന്നു.
വസ്തുതകളുടെയും നിഷ്പക്ഷവും ന്യായവുമായ നിലപാടുകളുടെയും അടിസ്ഥാനത്തിലാണു ഇത്തരത്തില്‍ നിലപാടെടുത്തതെന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുനിയിങ് വ്യക്തമാക്കി. ചൈനയുടെ നടപടിയെ നേരത്തേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ച പശ്ചാത്തലത്തിലാണു ചൈനയുടെ വിശദീകരണം.
യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗം എന്ന നിലയില്‍ ചൈന എപ്പോഴും കാര്യങ്ങളെ വസ്തുതകളുടെയും നിഷ്പക്ഷവും ന്യായവുമായ നിലപാടുകളുടെയും അടിസ്ഥാനത്തിലാണു സമീപിക്കാറുള്ളതെന്നു ഹുവാ ചുനിയിങ് ചൂണ്ടിക്കാട്ടി. ഇന്ത്യയും ചൈനയും ഒരുപോലെ ഭീകരതയുടെയും തീവ്രവാദത്തിന്റെയും കെടുതികള്‍ അനുഭവിക്കുന്ന രാജ്യങ്ങളാണ്.
എല്ലാത്തരം ഭീകരവാദത്തിനും എതിരാണു ചൈന. ഭീകരതയ്‌ക്കെതിരെ യുഎന്‍ ആഗോളതലത്തില്‍ നടത്തുന്ന നീക്കങ്ങളെ ചൈന എപ്പോഴും പിന്‍തുണയ്ക്കാറുണ്ടെന്നും ഹുവാ ചുനിയിങ് വ്യക്തമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല