1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2016

സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളെ നായയുമായി ലൈംഗികതക്ക് നിര്‍ബന്ധിച്ചു, യുഎന്‍ സമാധാന സേനയുടെ ആഫ്രിക്കയിലെ ക്രൂരകൃത്യങ്ങള്‍ പുറത്ത്. വംശീയ കലാപം രൂക്ഷമായ മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ (കാര്‍) യുഎന്നിന്റെ സമാധാന ദൗത്യവുമായി എത്തിയ സൈനികര്‍ കൊച്ചു പെണ്‍കുട്ടികളെ നഗ്‌നരാക്കി, കൈകാലുകള്‍ കെട്ടിയ ശേഷം നായയുമായി ലൈംഗികത ചെയ്യിച്ചെന്നാണ് ആരോപണം.

ദൗത്യ സംഘത്തിലെ ഫ്രഞ്ച് കമാന്റര്‍ക്കെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മൂന്ന് പെണ്‍കുട്ടികളാണ് നായയുമായുള്ള ലൈംഗികതയ്ക്ക് കമാന്റര്‍ പ്രേരിപ്പിച്ചതായി പരാതിയുള്ളത്. ഫ്രഞ്ച് സൈനികര്‍ മിലിട്ടറി ക്യാമ്പിലേക്ക് എടുത്തുകൊണ്ടു പോയെന്നും കയ്യും കാലും കെട്ടി വിവസ്ത്രരാക്കി നായയുമായി ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ കമാന്റര്‍ നിര്‍ബ്ബന്ധിച്ചെന്നും മൂന്ന് പെണ്‍കുട്ടികളാണ് മൊഴി നല്‍കിയത്.

ക്രൂരതക്കു ശേഷം ഓരോ പെണ്‍കുട്ടിക്കും ഒമ്പതു ഡോളറിന്റെ മൂല്യം വരുന്ന 5000 സെന്‍ട്രല്‍ ആഫ്രിക്കന്‍ ഫ്രാങ്കുകള്‍ വീതം പ്രതിഫലമായി നല്‍കി. ഇതില്‍ നാലാമത്തെ പെണ്‍കുട്ടി പിന്നീട് അജ്ഞാതരോഗത്താല്‍ മരിച്ചു.
ബംഗുയിയുടെ തലസ്ഥാനമായ കെമോ പ്രിഫക്ചറില്‍ സൈനികരുടെ ലൈംഗിക ചൂഷണത്തിനിരയായ ഇരകളുടെ കൂട്ടായ്മയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.

വംശീയ കലാപം രൂക്ഷമായ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 2013 മുതല്‍ യുഎന്‍ സമാധാനസേനയുടെ സാന്നിധ്യമുണ്ട്. കൊച്ചു പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായതിന്റെ നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.