സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭ സമാധാന സേനക്കെതിരെ ബാലലൈംഗിക പീഡനാരോപണം. ആഫ്രിക്കയിലെ ബാങ്ഗ്വി എന്ന സ്ഥലത്താണ് ഐക്യരാഷ്ട്ര സഭാ സമാധാന സേന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭ സമാധാന സേനക്കെതിരെ തുടര്‍ച്ചയായ മൂന്നാം തവണയാണ് ലൈംഗികാരോപണം ഉയരുന്നത്. മധ്യ ആഫ്രിക്കയിലെ ബാങ്ഗ്വി തെരുവിലെ കുട്ടികളാണ് ഇത്തവണ സമാധാന പാലകരുടെ ഇരകളായത്. യുഎന്‍ വക്താവ് സ്റ്റീഫെയ്ന്‍ ഡുജാറിക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐക്യരാഷ്ട്ര സഭയുടെ നയങ്ങള്‍ക്ക് എതിരാണിതെന്ന് വക്താവ് അറിയിച്ചു. സമാധാന പാലകര്‍ ഗുരുതരമായ പെരുമാറ്റച്ചട്ടമാണ് നടത്തിയതെന്നും ഡുദാറിക് പറഞ്ഞു. സംഭവത്തെ പറ്റി അന്വേഷിക്കുമെന്നും ഡുജാറിക് കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്ര സഭ സമാധാന സേനക്കെതിരെ ആരോപണം വ്യാപകമായതോടെ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരെ ഔദ്യോഗികമായി അന്വേഷണം നടത്തണമെന്ന് യു.എന്‍ അംഗരാജ്യങ്ങള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല