1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2018

സ്വന്തം ലേഖകന്‍: സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം. 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യുഎന്‍ രക്ഷാസമിതി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. വൈദ്യസഹായം എത്തിക്കുന്നതിനും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നിനും വേണ്ടിയാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വോട്ടെടുപ്പ് നടക്കുന്‌പോഴും സിറിയയില്‍ ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു. ഇതോടെ വോട്ടെടുപ്പ് പലതവണ തടസപ്പെട്ടു. കഴിഞ്ഞ ആഴ്ചയും ഡമാസ്‌കസില്‍ സര്‍ക്കാര്‍ സേന വിമതരുടെ കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 16 സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്.

വെടിനിര്‍ത്തല്‍ എത്രയും വേഗത്തില്‍ നടപ്പാക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും യുഎന്‍ രക്ഷാസമിതിയുടെ നടപടിയെ സ്വാഗതം ചെയ്ത് എക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.