ജില്ലയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന പതിനായിരത്തോളം വരുന്ന നഴ്‌സുമാര്‍ ഈ മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. മെട്രോപൊളിറ്റന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. സമരം കൂടുതല്‍ ശക്തമാക്കാനും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റ തീരുമാനിച്ചു.
കുറഞ്ഞ വേതനം നല്‍കണമെന്നാവശ്യപ്പെട്ട് മെട്രോപൊളിറ്റന്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം തുടങ്ങിയിട്ട് 45 ദിവസം പിന്നിട്ടു. പലതവണ ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച വിളിച്ചെങ്കിലും മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റ ഭാഗമായി വിവിധ രാഷ്ട്രീയ കക്ഷികളെ സംഘടിപ്പിച്ചുകൊണ്ട് അസോസിയേഷന്‍ ആശുപത്രിയുടെ മുമ്പില്‍ പ്രതിഷേധയോഗം നടത്തുകയും ചെയ്തിരുന്നു.
വരും ദിവസങ്ങളില്‍ മാനേജ്‌മെന്റ് ഡയറക്ടര്‍മാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തും. എന്നിട്ടും പരിഹാരമുണ്ടാക്കുന്നില്ലെങ്കില്‍ അടുത്ത ഞായറാഴ്ച മുതല്‍ അനശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് ജില്ലയിലെ പതിനായിരത്തോളം വരുന്ന നഴ്‌സുമാരുടെ തീരുമാനം.
അതേസമയം സമരം വ്യാപിപ്പിച്ചാല്‍ നഴ്‌സുമാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്റ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല