99 ശതമാനവും നഴ്സിംഗ് പ്രോഫഷനുമായി ബന്ധപ്പെതാണ് മലയാളിയുടെ യു കെ കുടിയേറ്റം.കേരളത്തില്‍ പുല്ലുവില കല്‍പ്പിക്കാത്ത തൊഴിലിന് ഇവിടെ ന്യായമായ ശമ്പളവും അംഗീകാരവും നമുക്ക് ലഭിക്കുന്നു.ഇന്ത്യയില്‍ നഴ്സുമാരായി ജോലി ചെയ്തിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നഴ്സുമാര്‍ അനുഭവിക്കുന്ന കഷ്ട്ടപാടുകള്‍ അറിവുള്ളതാണല്ലോ.കാലചക്രം ഏറെ തിരിഞ്ഞിട്ടും നമ്മുടെ നാട് പുരോഗതിയിലേക്ക് അതിവേഗം ബഹുദൂരം കുതിക്കുമ്പോഴും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി എന്ന അവസ്ഥയാണ് ഇപ്പോഴും കേരളത്തിലെ നഴ്സുമാര്‍ക്ക്. ഇപ്പോള്‍ നാട്ടില്‍ നടന്നു വരുന്ന നഴ്സിംഗ്സ മരത്തെ ഒതുക്കാന്‍ മാധ്യമ.സാമ്പത്തിക/രാഷ്ട്രീയ കൂട്ടുകെട്ട് നടത്തുന്ന ശ്രമങ്ങള്‍ക്ക് നാമെല്ലാം സാക്ഷികള്‍ ആണ്.
ഈ അവസരത്തില്‍ നാട്ടിലെ നഴ്സുമാര്‍ക്ക് പിന്തുണ നല്‍കേണ്ടത് നമ്മുടെ കടമയാണ്.മാനസികമായും സാമ്പത്തികമായും അവര്‍ക്ക് പിന്തുണ നല്‍കേണ്ടത് ഒരു ചരിത്ര ദൌത്യമായി നമുക്ക് ഏറ്റെടുക്കാം.ഈ സഹന സമരം വിജയിക്കേണ്ടത്ന മ്മുടെ കൂടി ആവശ്യമാണ്,ലണ്ടന്‍ ,മാന്ചെസ്റ്റെര്‍ ലെസ്റെര്‍, നോട്ടിങ്ങാം, ഗ്ലൌസിസ്റെര്‍,ചെല്ട്ടന്‍ഹാം,ബര്‍മിംഗ്ഹാം,പീറ്റര്‍ ബറോ ,കേംബ്രിഡ്ജ്,ഈസ്റ്റ് സസ്സെക്സ്,സറെ,ഹള്‍,ന്യൂപോര്‍ട്ട്,ഒക്സ്ഫോര്‍ഡ്,സ്വാന്‍സീ,സൌതാംപ്ടന്‍,കവന്‍ട്രി എന്നിവിടങ്ങളില്‍ നിന്നും ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചു ഫെയിസ് ബുക്കില്‍ ഒട്ടേറെ മെസ്സേജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തന്നെ 650 പേരോളം ഫെയിസ് ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്.
ഭാവി പരിപാടികളെക്കുറിച്ച് കൂടുതല്‍ ആലോചിക്കുന്നതിനായി ഈ വരുന്ന ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടര മുതല്‍ ബര്‍മിംഗ്ഹാമില്‍ ഒരു യോഗം കൂടുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.തദവസരത്തില്‍ എല്ലാ നല്ല മനസുകളുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നു.
അതുപോലെ ഫെയിസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തു നിങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക http://www.facebook.com/groups/225911850821630/
യോഗവേദിയുടെ വിലാസം
Indian Workers’ Association, Shaheed Udham Singh Welfare Centre, 346
Soho Road, Birmingham, B21 9QL
Time 2 . 30 pm to 5 .30 pm
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ആന്റണി ജോസഫ് – 07903 954 348
സുദീപ് നായര്‍ – 07525 717 939
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല