സ്വന്തം ലേഖകന്‍: ‘ഈ ചെറിയ പെണ്‍കുട്ടികളെ എങ്ങനെയാണ് ഇയാള്‍ വളച്ചെടുക്കുന്നത്,’ ആകാംക്ഷയുണര്‍ത്തി മമ്മൂട്ടിച്ചിത്രം അങ്കിളിന്റെ ട്രെയിലര്‍. മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
കപടസദാചാര ബോധത്തെ ചൂണ്ടിക്കാട്ടി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമായിരുന്നു. പതിനേഴ് കാരിയായ പെണ്‍കുട്ടിയും പിതാവിന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെ സുഹൃത്തിന്റെയും കഥ പറയുന്ന അങ്കിള്‍ ത്രില്ലറാണ്. പിതാവിന്റെ സുഹൃത്തായാണ് മമ്മൂട്ടി വേഷമിടുന്നത്.
പിതാവിന്റെ സുഹൃത്തിന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജോയ് മാത്യുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദുല്‍ഖര്‍ ചിത്രമായ ‘സിഐഎ’യിലൂടെ മലയാളത്തിലെത്തിയ കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക. മുത്തുമണി, ജോയ് മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രില്‍ 27ന് ‘അങ്കിള്‍’ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല