ബിനു ജോർജ്: മെയ്ഡസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ യുകെ അണ്ടർ 17 ഫുട്ബാൾ ടൂർണമെന്റ് മെയ് 6 ന് നടക്കും. മെയ്ഡസ്റ്റൺ യുണൈറ്റഡ് FC യുടെ ഹോം ഗ്രൗണ്ട് ആയ ഗലാഗർ സ്റ്റേഡിയത്തിൽ ആണ് ഇത്തവണ ഫുടബോൾ പൊടിപൂരം അരങ്ങേറുക. ഫുടബോൾ സിസൺ ആവേശ കൊടുമുടിയിൽ നിൽക്കുന്ന മെയ് മാസത്തിൽ തന്നെ മത്സരം സംഘടിപ്പിക്കാൻ സാധിക്കുന്നത് മികച്ച ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ്. ഫുടബോൾ പ്രേമികളുടെ ഇഷ്ട സ്റ്റേഡിയമായ ഗലാഗർ സ്റ്റേഡിയം അതിമനോഹരവും അതിവ സൗകര്യങ്ങൾ നിറഞ്ഞതുമാണ്. യുകെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ടീമുകൾ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്.
വൻ സമ്മാനത്തുകകളും ട്രോഫികളുമാണ് വിജയികളെ കാത്തിരിക്കുന്നത്. വിജയികൾക്ക് 1000 പൗണ്ടും ട്രോഫിയും റണ്ണർ അപ്പ് ടീമിന് 500 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 300 പൗണ്ടും ട്രോഫിയും ലഭിക്കുമ്പോൾ നാലാം സ്ഥാനത്തെത്തുന്ന ടിം 200 പൗണ്ടും ട്രോഫിയും സ്വന്തമാക്കും 4 മത്സരങ്ങൾ വരെ ഒരേ സമയത്തു നടക്കാൻ സൗകര്യമുള്ള ഗലാഗർ – സ്റ്റേഡിയത്തിൽ 4200 കാണികൾക്ക് കളി കാണാൻ സാധിക്കുമ്പോൾ 792- സീറ്റുകളുള്ള ഗാലറിയും ഉണ്ട്. 16 ടീമുകളാണ് ഇത്തവണ MMA യൂത്ത് ഫുട്ബോൾ കപ്പിന് വേണ്ടി കളത്തിലിറങ്ങുന്നത്.
ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നതായും താല്പര്യമുള്ളവർ MMA ഫുട്ബാൾ ടൂർണമെന്റ് കോഓർഡിനേറ്റർമാരെ എത്രയും വേഗം ബന്ധപ്പെടണമെന്നും അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ അറിയിച്ചു. ഫെബ്രുവരി മാസം അവസാനത്തോടെ രെജിസ്ട്രേഷൻ അവസാനിക്കുമെന്നും ഫിക്സ്ചർ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല