അണ്ടര്‍ 22 ഏഷ്യാകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യ പുറത്തായി. ഒമാനോട് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തോറ്റാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. അഞ്ചുമത്സരങ്ങളില്‍ നിന്നും ഏഴുപോയിന്റുമായാണ് ഇന്ത്യ ഏഷ്യാകപ്പില്‍ നിന്നും മടങ്ങുന്നത്. നിര്‍ണ്ണായക മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി.
54-ാം മിനിറ്റിലാണ് ഒമാന്‍ ആദ്യ ഗോള്‍ നേടിയത്. ഒമാനെതിരെയുള്ള മത്സരം ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ഫൈനല്‍ സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ ഒമാനോട് തോറ്റതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനവും അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല