ജോലിക്കാരായ യുവാക്കള്‍ക്ക് വാര്‍ദ്ധക്യത്തില്‍ ഉള്ളതിനെക്കാളധികം രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് 30000 ആളുകളില്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു. മടിയും അമിത ആരോഗ്യപരിപാലനവും വാര്ദ്ധക്യത്തിലെക്കാളധികം രോഗങ്ങള്‍ യുവക്കളില്‍ സൃഷ്ടിക്കുമെന്നാണ് പഠനം. കഴിഞ്ഞ വര്‍ഷത്തില്‍ 30ല്‍ താഴെ പ്രായമുളള 72 ശതമാനം ആളുകള്‍ക്കും ദിവസത്തില്‍ ഒരു തവണയെങ്കിലും അസുഖമെന്നായിരുന്നുവെങ്കില് അത് 55 വയസ്സ് കഴിഞ്ഞവരില്‍ 46 ശതമാനം പേര്‍ക്കായിരുന്നു. ജോലിക്കാരായ യുവാക്കള്‍ക്ക് ജലദോഷവും അലര്‍ജികളും ഭക്ഷ്യവസ്തുക്കളുണ്ടാക്കുന്ന അലര്‍ജിയും ഏറെ അലോസരമുണ്ടാക്കുന്നു.
55 വയസ്സ് കഴിഞ്ഞവര്‍ മാനസികപിരിമുറുക്കത്തിന്റെ കാര്യത്തിലും പിന്നോക്കമാണ്. അവരില്‍ ആറിലൊന്ന് ആളുകള്‍ക്ക് ഇത്തരത്തിലുള്ള പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ ജോലി നിര്‍ത്തുന്നു. യുവാക്കളില്‍ നാലിലൊന്ന് ആളുകളും മാനസികസംഘര്‍ഷങ്ങളില്‍ ജോലി നിര്‍ത്തിപ്പോകുന്നത്. 18നും 29നും ഇടയില്‍ പ്രായമുള്ള 86 ശതമാനം ആളുകളും ജോലിസമയത്ത് സമ്മര്‍ദ്ദം അനുഭവിക്കുന്നവാരാണ് എന്നാല്‍ വാര്ക്യമുള്ളവരിലത് 66 ശതമാനമാണ്. അസ്വസ്ഥതകള്‍ക്കും തലവേദനയ്ക്കും ക്ഷീണത്തിനും ഉറക്കമില്ലായ്മയ്ക്കും ഇത് കാരണമാകുന്നു.
ദീര്‍ഘസമയം ജോലിചെയ്യുന്ന യുവാക്കള്‍ ധാരാളം വെള്ളം കുടിക്കുന്നവരാണ് . പക്ഷെ ഉറക്കമില്ലായ്മയും ഡയറ്റിംങ്ങ് ഇല്ലാത്ത ഭക്ഷണശീലവും പകുതിയോളം യുവാക്കളെ അലട്ടുന്നു.ഇവരിലേറെപേരും പുകവലി ശീലത്തിന് അടിമകളുമാണ്. ഇന്നത്തെ തിരക്ക് പിടിച്ച ജീവിതശൈലിയാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരമാകുന്നതെന്നാണ് മള്ട്ടിബയോണ്റ്റയില് മാര്‍ക്കറ്റിംഗ് മാനേജരായ പീറ്റര്‍ മോര്‍ട്ടന്റെ അഭിപ്രായം. ഈ തലമുറയിലുള്ളവര്‍ ഭാവിയെ കരുതി വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു.
ജോലി സമ്മര്‍ദ്ദവും ,സാമ്പത്തിക വൈഷമ്യതകളും , ബന്ധങ്ങളിലെ ഉലച്ചിലുകളുമൊക്കെയാണ് മുപ്പതുകാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണം. ജോലിസ്ഥലത്തും, കുടുംബജീവിതത്തിലുമുണ്ടാകുന്ന പിരിമുറുക്കങ്ങളിലൂടെയാണ് എല്ലാവരും കടന്നു പോകുന്നത്, എങ്കിലും ഈവിധ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നു എന്നുള്ളത് ഭാവിയെ സംബന്ധിച്ച് പ്രാധാന്യമേറിയ കാര്യമാണെന്നാണ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഗ്ളെന്‍ ഗിബ്സണിന്റെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല