സ്വന്തം ലേഖകന്‍: ലൈംഗിക ബന്ധത്തിനു ശേഷം പെണ്‍കുട്ടി വയസു മാറ്റിപ്പറഞ്ഞു, അമേരിക്കയില്‍ 19 കാരന് പുലിവാലു പിടിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടി വയസൊന്ന് മാറ്റിപ്പറഞ്ഞപ്പോള്‍ ജീവിതം തകര്‍ന്നത് 19 വയസുകാരനായ ഇന്ത്യാന സ്വദേശി സാച്ച് ആന്റേര്‍സണ്‍ എന്ന യുവാവിനാണ്.
സാച്ച് ആന്റേര്‍സണ്‍ ഹോട്ട് ഓര് നോട്ട് എന്ന ഡെറ്റിങ്ങ് ആപ്പ് വഴിയാണ് ഒരു പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. 17 വയസായി എന്ന് പറഞ്ഞ് സാച്ചിനോടപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പെണ്കുട്ടിയോടപ്പം സാച്ചിനെ പോലീസ് കൈയ്യോടെ പിടിച്ചു.
തുടര്‍ന്നു നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടിക്ക് 14 വയസ് മാത്രമേ ഉള്ളുവെന്ന് അറിഞ്ഞു. ഇതോടെ ഫെഡറല്‍ നിയമം അനുസരിച്ച് സാച്ച് കുറ്റക്കാരനായി. പൊതു സ്ഥലങ്ങളിലെ ഇടപെടല്‍ അടക്കം ഈ പത്തൊന്പതുകാരന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
സാച്ച് പിടിച്ച പുലിവാല് അമേരിക്കന്‍ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമാണിപ്പോള്‍. എന്നാല്‍ സാച്ചിനെ കുടുക്കിയ പെണ്‍കുട്ടി സാച്ചിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കത്തെഴുതിയെന്നും വാര്‍ത്തയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല