സ്വന്തം ലേഖകന്‍: യു.എ.ഇയില്‍ നിന്ന് മുംബൈയിലേക്ക് കടലിനടിയിലൂടെ റെയില്‍പ്പാത പരിഗണനയില്‍; നീളം 2000 കിലോമീറ്ററോളം. യു.എ.ഇ.യിലെ ഫുജൈറയില്‍നിന്ന് മുംബൈയിലേക്ക് കടലിനടിയിലൂടെ റെയില്‍പ്പാത നിര്‍മിക്കുന്നത് പരിഗണനയില്‍. 2000 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയാണ് ലക്ഷ്യമിടുന്നത്.
അബുദാബിയില്‍ നടന്ന യു.എ.ഇ ഇന്ത്യ ഉച്ചകോടിയില്‍ മസ്ദാറിലെ പ്രമുഖകണ്സള്ട്ടന്സി സ്ഥാപനമായ നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡാണ് ഈ പദ്ധതി അവതരിപ്പിച്ചത്. പദ്ധതി ആലോചനാഘട്ടത്തിലാണെന്ന് ബ്യൂറോ മാനേജിങ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുള്ള അല്‍ഷേഹി പറഞ്ഞു. ഇതിന്റെ സാധ്യതാ പഠനം ഉടന്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അതിവേഗ തീവണ്ടിപ്പാതയാണ് ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇതുവഴി ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. യാത്രാവണ്ടിക്കു പുറമെ പൈപ്പ് ലൈന്‍ വഴി എണ്ണ കടത്താനും ലക്ഷ്യമിടുന്നു. ഇന്ത്യയിലെ നര്മദാനദിയില്നിന്ന് ഫുജൈറയിലേക്ക് ശുദ്ധജലം കടത്തുന്നതും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല