ബ്രിട്ടനെ മാത്രമല്ല യൂറോപ്പിനെ ഒന്നടങ്കം സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. ഇതിനാല്‍ സര്‍ക്കാര്‍ ഈ രാജ്യങ്ങളില്‍ എല്ലാം തന്നെ ചിലവ് ചുരുക്കല്‍ നടപടികളുമായി മുന്നോട്ടോ പോകുകയാണ്. അതേസമയം തൊഴിലില്ലായ്മയ്ക്കും സര്‍ക്കാറിന്റെ ചെലവുചുരുക്കലിനുമെതിരെ പ്രതിഷേധമുയരുന്നതിനിടെ സ്‌പെയിനിലെ തൊഴിലില്ലായ്മ 50 ലക്ഷം കവിഞ്ഞതായി കണക്കുകള്‍ പുറത്തുവന്നു.
കഴിഞ്ഞ 17 വര്‍ഷത്തിനിടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിവില്ലായ്മാനിരക്കാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്തെ 16-നും 24-നുമിടയ്ക്കുള്ള ചെറുപ്പക്കാരില്‍ 51.4 ശതമാനം പേര്‍ക്ക് പണിയില്ലെന്നതാണ് വാസ്തവം. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ തൊഴിലില്ലായ്മ 49 ലക്ഷമായിരുന്നു. 4.6 കോടിയാണ് സ്‌പെയിനിലെ ജനസംഖ്യ.
രാജ്യത്തെ ഉയരുന്ന തൊഴിലില്ലായ്മ അടുത്തിടെ അധികാരത്തില്‍ വന്ന മരിയാനോ രജോയ് സര്‍ക്കാറിന് തിരിച്ചടിയായിരിക്കുകയാണ്. കൂടുതലാളുകള്‍ തൊഴിലില്ലാപ്പടയിലെത്തുമ്പോള്‍ തൊഴില്‍രഹിത ആനുകൂല്യം നല്‍കാനുള്ള സര്‍ക്കാര്‍ബാധ്യത വര്‍ധിക്കുകയാണ്. ആദായനികുതി വരുമാനം കുറയുകയും ചെയ്യും. യൂറോപ്യന്‍ മേഖലയില്‍ ഉയര്‍ന്ന തൊഴിലില്ലായ്മ നേരിടുന്ന 17 രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല