തൊഴില്‍ തേടി ഇനിയാരും ബ്രിട്ടനിലേക്ക് വരെണ്ടാതില്ലയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്, ബ്രിട്ടനിലെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായിരിക്കുന്ന ഇക്കാലങ്ങളില്‍ തൊഴിലില്ലായ്മയും രൂക്ഷമായിരിക്കുകയാണ്. സര്‍ക്കാര്‍ എന്തൊക്കെ പരിപാടികള്‍ ആസൂത്രണം ചെയ്താലും ഒന്നും അത്രയ്ക്കങ്ങ് ഫലപ്രദമാകില്ല എന്നതാണ് വാസ്തവം.
ഇപ്പോള്‍ ബ്രിട്ടനില്‍ പത്ത് ലക്ഷത്തിലധികം യുവജനങ്ങള്‍ തൊഴില്‍രഹിതരാണെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്. 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഈ ആഴ്ച തന്നെ ബ്രിട്ടനെത്തിപ്പെടുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2008ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷമാണ് ബ്രിട്ടനില്‍ തൊഴിലില്ലായ്മ രൂക്ഷമായത്. സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ ഇതു വരെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ സാധിച്ചിട്ടില്ല.തൊണ്ണൂറുകളിലാണ് ബ്രിട്ടനില്‍ ഇതു പോലെ തൊഴിലില്ലായ്മ രൂക്ഷമായത്. 2011ന്റെ അവസാന മാസങ്ങളിലും, 2012ന്റെ പകുതി വരെയും തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു തന്നെ തുടരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ 16 നും 64 നും ഇടയില്‍ പ്രായമുള്ള 8 ശതമാനം പേര്‍ക്ക് കൂടി ഇപ്പോള്‍ അവര്‍ ചെയ്യുന്ന തൊഴില്‍ നഷ്ടപ്പെടുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ 769000 യുവാക്കള്‍ തൊഴില്‍ രഹിതരായി ബ്രിട്ടനില്‍ തേരാപാരാ നടക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി ഇതിനു പ്രധാന കാരണമാണെങ്കില്‍ കൂടിയും ലോകത്തിലെ മൊത്തം കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ തൊഴില്‍ ചെയ്യാനുള്ള യോഗ്യതയില്ലാത്തതും ബ്രിട്ടീഷ് യുവാക്കളില്‍ തൊഴില്‍ കിട്ടാതിരിക്കാന്‍ കാരണമായിട്ടുണ്ട്. ബ്രിട്ടന് സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചു വരാന്‍ 7500 കോടി പൗണ്ട് ഉത്തേജക പാക്കേജ് കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. യൂറോപ്പിലെ പ്രതിസന്ധി വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിനു കാരണമായേക്കുമെന്നതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്ക് നടപടി, എന്നാല്‍ ഇരട്ട മാന്ദ്യം മുന്നിലെത്തിയിരിക്കുന്ന സ്ഥിതിയില്‍ ഇതെത്രത്തോളം ഫലപ്രതമാകുമെന്നു പറയാന്‍ പറ്റുകയുമില്ല.
റീജിയന്‍ തിരിച്ചുള്ള ബ്രിട്ടനിലെ തൊഴില്‍ രഹിതരുടെ എണ്ണം ചുവടെ കൊടുക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല