ഏറെ വിചിത്രമായ കാരണം കൊണ്ട് അതിലേറെ വിചിത്രമായ കുറ്റകൃത്യം ചെയ്തുകൊണ്ടിരിക്കുന്ന ഒരു യുവാവിനെയാണ് കഴിഞ്ഞ ദിവസം ബെര്‍ലിന്‍ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇയാള്‍ ചെയ്യുന്ന കുറ്റം ഇത്രമാത്രം: അന്യരുടെ ആഡംബര കാറുകള്‍ നശിപ്പിച്ചു കളയുക, ഇതിനുള്ള കാരണമാണ് ഈ 27 കാരനെ വ്യത്യസ്തനാക്കുന്നത് തൊഴിലൊന്നും കിട്ടാത്തതിന്റെ സമ്മര്‍ദ്ദമാണ് ഇയാളെ ഈ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നതാണ്.
നൂറോളം ആഡംബര കാറുകലാണ് ഇയാള്‍ നശിപ്പിച്ചത് ഒടുവില്‍ ബെര്‍ലിനില്‍ വെച്ച് ഈ 27കാരന്‍ അറസ്റ്റില്‍ ആവുകയും ചെയ്തു . ഇയാള്‍ 67 കാറുകള്‍ കത്തിക്കുകയും 325 കാറുകള്‍ ഭാഗികമായി തകര്‍ക്കുകയും ചെയ്തു എന്നാണു പോലീസ് പറയുന്നത്. നശിപ്പിച്ച കാറുകളില്‍ അധികവും ബിഎംഡബ്ല്യു, മേഴ്‌സിഡസ് ബെന്‍സ് എന്നിവയാണ്. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്ന് ബെര്‍ലിന്‍ സ്റ്റേറ്റ് ഓഫീസ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ചീഫ് ക്രിസ്റ്റിറ്റിയന്‍ സ്റ്റിയോഫ് അറിയിച്ചു.
ബെര്‍ലിനിലെ മിറ്റെ, സ്പാന്‍ഡവ്, ഷാര്‍ലറ്റെന്‍ബര്‍ഗ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് കാറുകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടന്നത്. തൊഴില്‍രഹിതനായതിന്റെ മാനസികസമ്മര്‍ദ്ദം കാരണമാണ് താന്‍ കാറുകള്‍ നശിപ്പിച്ചതെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത് പോലീസിനെ ശരിക്കും അത്ഭുതപ്പെടുത്തി. ഈ വര്‍ഷം ബെര്‍ലിനില്‍ മാത്രം 625 വാഹനങ്ങളാണ് ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല