യൂറോപ്പില്‍ തൊഴിലില്ലായ്മ അതിരൂക്ഷമായതയി റിപ്പോര്‍ട്ട്. യൂറോ ഉപയോഗിക്കുന്ന 17 രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം അവസാനമുള്ള തൊഴിലില്ലായ്മാ നിരക്ക് 10.4 ശതമാനം. 1999ല്‍ യൂറോ നിലവില്‍ വന്ന ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 16.5 മില്യന്‍ ആളുകളാണിപ്പോള്‍ യൂറോ സോണിലാകമാനം തൊഴില്‍ രഹിതരായി ജോലിക്കുവേണ്ടി പരതുന്നത്. ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് 7,51,000 പേരുടെ വര്‍ധനയാണിത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ മൊത്തം തൊഴിരഹിതരുടെ എണ്ണം 23 മില്യനാണ്.
സ്പെയ്നിലാണിപ്പോള്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് (22.9 ശതമാനം) അനുഭവപ്പെടുന്നത്. രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം 50 ലക്ഷം കവിഞ്ഞതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിവില്ലായ്മാ നിരക്കാണിതെന്ന് സര്‍ക്കാര്‍തന്നെ ചൂണ്ടിക്കാണിക്കപ്പെടുന്നു.
16നും 24നുമിടയ്ക്കുള്ള യുവജനങ്ങളില്‍ 51.4 ശതമാനം പേരും തൊഴില്‍രഹിതരാണ്. പോയ വര്‍ഷത്തെ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ തൊഴിലില്ലായ്മ 49 ലക്ഷം എത്തിയിരുന്നത് ഡിസംബര്‍ അവസാനമായപ്പോഴേയ്ക്കും 50 ലക്ഷം കവിഞ്ഞത് രാജ്യം ഒരുതരത്തില്‍ ദാരിദ്യ്രത്തിലേയ്ക്ക് കൂപ്പുകുത്തുകയാണ്. ഇതിനിടെയില്‍ തൊഴിലില്ലായ്മയ്ക്കും സര്‍ക്കാരിന്റെ ചെലവുചുരുക്കലിനുമെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. 4.6 കോടി ജനങ്ങളാണ് സ്പെയിനില്‍ അധിവസിക്കുന്നത്. ഓസ്ട്രിയയില്‍ ഏറ്റവും കുറവും (4 ശതമാനം).
2011 ല്‍ യൂറോസോണിലെ ആകമാനം ശരാശരി തൊഴിലില്ലായ്മാ നിരക്ക് ഉയരുന്ന പ്രവണതയായിരുന്നു. 2010 ഡിസംബറില്‍ 10 ശതമാനമായിരുന്നു നിരക്ക്. ഇതില്‍ ജര്‍മനി മാത്രമാണ് ഒരപവാദം. പോയവര്‍ഷത്തില്‍ ജര്‍മനിയിലെ തൊഴില്‍ പ്രാതിനിധ്യം കൂടിയെന്നു മാത്രമല്ല തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ വ്യക്തമായ കുറവും സംഭവിച്ചു. രാജ്യത്തെ പല മേഖലകളിലും വിദഗ്ധരെയും തൊഴിലാളികളെയും കിട്ടാതെ ഉള്ളവര്‍ക്ക് ഓവര്‍ടൈം നല്‍കി പണിയെടുപ്പിക്കുകയാണ്. തൊഴിലാളി ദൌര്‍ലഭ്യം ജര്‍മനിയെ പലതരത്തിലും തളര്‍ത്താന്‍ ഇടയാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല