1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2015

ബിഹാറിലെ മുസഫർപൂരിൽ പടർന്നുപിടിച്ച അജ്ഞാത രോഗത്തിനു കാരണം ലിച്ചിപ്പഴമാണെന്ന് സൂചന. ലിച്ചിപ്പഴത്തിലെ ഒരു വിഷ ഘടകമാണ് മാരകമായേക്കാവുന്ന ഈ രോഗത്തിന് കാരണമെന്നാണ് നിഗമനം.

മുസഫർപൂരിൽ 1995 മുതൽ അജ്ഞാത രോഗം കാണപ്പെടുന്നുണ്ട്. അമേരിക്കയിലെ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ സെന്ററിന്റെ റിപ്പോർട്ടിലാണ് രോഗത്തെക്കുറിച്ചുള്ള പുതിയ പരാമർശം ഉള്ളത്.

എന്നാൽ ലിച്ചിപ്പഴത്തിലെ വിഷ ഘടകമാണ് രോഗകാരണമെന്ന് അന്തിമമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിലെ നാഷണൽ ഡിസീസ് കൺട്രോൾ സെന്ററും അമേരിക്കയിലെ സിഡിഎസും ചേർന്നാണ് പഠനം നടത്തിയത്.

മുസഫർപൂരിൽ ലിച്ചിപ്പഴത്തിന്റെ വിളവെടുപ്പു കാലത്താണ് അജ്ഞാത രോഗം പ്രത്യക്ഷപ്പെട്ടത് ഹൈപോഗ്ലിസെമിക് എൻസെഫലോപ്പതിയാണ് രോഗമെന്ന് കഴിഞ്ഞ വർഷം നടത്തിയ പഠനങ്ങളിൽ സൂചനയുണ്ടായിരുന്നു. ലിച്ചിപ്പഴത്തിലെ മെഥിലീൻ എൻസൈക്ലോ പ്രൈപൈൽഗ്ലിസിൻ എന്ന ഘടകം മൃഗങ്ങളിൽ ഹൈപ്പോഗ്ലീസീമിയക്കു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.