സ്വന്തം ലേഖകന്‍: സ്വവര്‍ഗ രതിക്കും ചൂടന്‍ രംഗങ്ങള്‍ക്കും എതിരെ വീണ്ടും നിരോധനത്തിന്റെ ചുവപ്പു കൊടി ഉയര്‍ത്തുകയാണ് സെന്‍സര്‍ ബോര്‍ഡ്. രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള സ്വവര്‍ഗ പ്രണയവും രതിയും കൈകാര്യം ചെയ്യുന്ന അണ്‍ഫ്രീഡം എന്ന ചിത്രമാണ് ഇത്തവണ ചൂടന്‍ രംഗങ്ങളുടെ പേരില്‍ നിരോധന കുരുക്കില്‍ പെട്ടിരിക്കുന്നത്.
രാജ് അമിത് കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ നഗ്‌നതയും രതിയുമാണ് സെന്‍സര്‍ ബോര്‍ഡിനെ പ്രകോപിപ്പിച്ചത്. രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള സ്വവര്‍ഗ പ്രണയയും അതിന് മത തീവ്രവാദവുമായുള്ള സങ്കീര്‍ണ ബന്ധവുമാണ് ചിത്രം പറയുന്നത്.
ഇത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടാക്കുമെന്നും രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ തന്റെ ചിത്രത്തില്‍ പ്രകോപനപരമായി ഒന്നുമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.
ആദില്‍ ഹുസൈന്‍, വിക്ടര്‍ ബാനര്‍ജി എന്നിവരാണ് അണ്‍ഫ്രീഡത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ അപ്പലേറ്റ് ട്രിബ്യൂണലും സംവിധായകന്റെ അപ്പീല്‍ തള്ളിയതോടെ പരാതിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് രാജ് അമിത് കുമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല