ബ്രിട്ടണിലെ കുട്ടികള്‍ തീര്‍ത്തും സന്തുഷ്ടരല്ല. ചാരിറ്റി സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് സര്‍വെയില്‍ പങ്കെടുത്ത 15 രാജ്യങ്ങളിലെ 13 രാജ്യങ്ങളിലെ കുട്ടികളെക്കാളും ബ്രിട്ടീഷ് കുട്ടികള്‍ അസന്തുഷ്ടരാണെന്നാണ്. ബ്രിട്ടീഷ് കുട്ടികളെക്കാള്‍ ഏറെ അസന്തുഷ്ടിയുള്ളത് സൗത്ത് കൊറിയയിലെ കുട്ടികള്‍ക്ക് മാത്രമാണ്.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള കുട്ടികള്‍ റൊമാനിയയിലാണ്. രണ്ടാം സ്ഥാനത്ത് കൊളംബിയയാണെന്നാണ് ചില്‍ഡ്രന്‍സ് സൊസൈറ്റിയുടെ സര്‍വെ ചൂണ്ടിക്കാട്ടുന്നത്.
ജീവിതത്തില്‍ അസന്തുഷ്ടരാണോ എന്ന് കുട്ടികളോട് ചോദിച്ചപ്പോള്‍ റൊമാനിയയിലെ നൂറില്‍ ഒരാള്‍ അസന്തുഷ്ടരാണെന്ന് പറഞ്ഞപ്പോള്‍ ബ്രിട്ടണില്‍ നൂറില്‍ 14 പേര്‍ അസന്തുഷ്ടരാണെന്ന് പ്രതികരിച്ചു. 10 നും 12 നും മധ്യേ പ്രായത്തിലുള്ള 53,000 കുട്ടികള്‍ക്കിടെയാണ് ചില്‍ഡ്രന്‍സ് സൊസൈറ്റി പഠനം നടത്തിയത്.
ബോഡി കോണ്‍ഫിഡന്‍സിന്റെ കാര്യത്തില്‍ ബ്രിട്ടണിലെ പെണ്‍കുട്ടികള്‍ക്ക് രണ്ടാം സ്ഥാനം മാത്രമാണുള്ളതെന്നും പഠനം പറയുന്നു. ഇവിടെയും ഒന്നാം സ്ഥാനം റൊമാനിയന്‍ പെണ്‍കുട്ടികള്‍ക്കാണ്. ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ പത്തില്‍ 7.3 റേറ്റിംഗ് നല്‍കുമ്പോള്‍ റൊമാനിയയില്‍ ഇത് 9.4 ആണ്. സെല്‍ഫ് കോണ്‍ഫിഡന്‍സിന്റെ കാര്യമെടുത്താല്‍ 15 രാജ്യങ്ങളില്‍ ഏറ്റവും കുറവ് ആത്മവിശ്വാസം പ്രകടിപ്പിച്ചത് ബ്രിട്ടീഷ് കുട്ടികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല