സ്വന്തം ലേഖകന്‍: ലോക വനിതാ ദിനത്തില്‍ ചൈനയില്‍ ബ്രായുടെ ഹുക്കഴിക്കല്‍ മത്സരം, സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ചൈനയിലെ ഒരു പ്രമുഖ മാളാണ് വലിയ വേദിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി മത്സരം നടത്തിയത്.
ചൈനയിലെ ലിസോവു നഗരത്തിലുള്ള പ്രമുഖ മാളിലായിരുന്നു കാഴ്ചക്കാര്‍ക്കായി വ്യത്യസ്തമായ മത്സരം. വേദിയില്‍ അര്‍ദ്ധ നഗ്നരായി നില്ക്കുന്ന ആറ് യുവ മോഡലുകളുടെ ബ്രായുടെ ഹുക്കഴിക്കാന്‍ കാഴ്ചക്കാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരു പോലെ അവസരം ലഭിച്ചു. 14 സെക്കന്റില്‍ എല്ലാ ബ്രാകളുടെയും ഹുക്കഴിച്ച ഒരു യുവതിയാണ് മത്സരത്തില്‍ വിജയിച്ചത്.
മാര്‍ച്ച് എട്ട് ലോക വനിതാ ദിനത്തിലാണ് മത്സരം സംഘടിപ്പിച്ചത് നടന്നത് യാദൃശ്ചികമാണെന്നാണ് അധികൃതരുടെ നിലപാട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വനിതാ ദിനത്തില്‍ തന്നെ നിലവാരം കുറഞ്ഞ തന്ത്രം പ്രയോഗിച്ചു എന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല