മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മന്ത്രവാദങ്ങള്‍ ഒന്നുമില്ല, പകരമുള്ളത് വിപണിയിലേക്ക് പണത്തിന്റെ ഒഴുക്ക് ഉറപ്പു വരുത്താനുള്ള നീക്കങ്ങളും സാമൂഹ്യ സുരക്ഷാ നടപടികളും. ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി ശ്രദ്ധിച്ചത് മുന്നോട്ട് കുതിക്കുന്ന വളര്‍ച്ചാ നിരക്കിനെ നിലനിര്‍ത്താനും ഒപ്പം പുറകിലായി പോകുന്ന അടിസ്ഥാന വിഭാഗങ്ങളെ ആ വളര്‍ച്ചയോട് ചേര്‍ത്തു നിര്‍ത്താനുമാണ്.
പ്രവാസി ക്ഷേമ പദ്ധതികളോ, മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതികളോ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എടുത്തു പറയത്തക്ക പദ്ധതികളൊന്നും ഇല്ലാത്തതിനാല്‍ പ്രവാസികള്‍ക്ക് പുതിയ ബജറ്റ് നിരാശയാണ് സമ്മനിക്കുന്നത്.
അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനു ഊന്നല്‍ നല്‍കുന്ന ബജറ്റ് യുവാക്കളേയും സാധാരണക്കാരേയും ലക്ഷ്യം വക്കുന്ന പ്രത്യേക പദ്ധതികളിലൂടെ സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ശ്രമിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതി പൂര്‍ത്തിയാക്കുമെന്ന ജനപ്രിയ വാഗ്ദാനവുമുണ്ട്.
സേവന നികുതി വര്‍ധിപ്പിച്ചത് സര്‍ക്കാരിന്റെ വരുമാനം കൂട്ടുമെങ്കിലും വിലക്കയറ്റത്തിന് കാരണമാകും. അതേസമയം കോര്‍പ്പറേറ്റ് നികുതിയില്‍ 5% കുറവും വരുത്തിയിട്ടുണ്ട്. പുതിയ അപകട മരണ ഇന്‍ഷുറന്‍സ് പദ്ധതി, പുതിയ പെന്‍ഷന്‍ പദ്ധതി, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വന്‍ പദ്ധതി വിഹിതം എന്നിവയും ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകതകളാണ്.
റോഡുകളുടേയും റയില്‍വേയുടേയും വികസനം, വൈദ്യുതി ഉല്പാദനം, ജലസേചനം, 8.5 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പകള്‍, തപാല്‍ ഓഫീസിലുകള്‍ ബാങ്കുകളാക്കി മാറ്റല്‍ എന്നിങ്ങനെ ദീര്‍ഘവീക്ഷണത്തോടെയുള്ള സാമ്പത്തിക നടപടികളിലാണ് ബജറ്റിന്റെ ഊന്നല്‍.
കള്ളപണം, ബിനാമി ഇടപാടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍, ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 150 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിസ ഓണ്‍ എറൈവല്‍, ഏഴു വര്‍ഷത്തിനകം ഇന്ത്യയിലെ ജീവിത നിലവാരം ലോകരാജ്യങ്ങള്‍ക്ക് ഒപ്പമെത്തിക്കുക എന്നിവയും ബജറ്റ് ലക്ഷ്യമിടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല