
സ്വന്തം ലേഖകൻ: കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പ്രവാസി വ്യവസായികളും സാമ്പത്തിക വിദഗ്ധരും സ്വാഗതം ചെയ്യുകയാണ്. ഇരട്ട നികുതി ഒഴിവാക്കാനും എൻ ആർ ഐ ക്കാർക്ക് ഇന്ത്യയിൽ ഏക ഉടമ സംരംഭം ആരംഭിക്കാനും നിർദേശം നൽകുന്ന 2 കാര്യങ്ങളാണ് പ്രവാസികൾക്കായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബജറ്റിലെ “വൺ പേഴ്‌സൺ കമ്പനീസ്“ (ഒ.പി.സി.) സ്റ്റാർട്ടപ്പുകൾക്കും യുവ സംരംഭകർക്കും കരുത്തുപകരും. നേരത്തെ ഒരു പ്രവാസി ഇന്ത്യയിൽ ലിമറ്റഡ് കമ്പനി ആരംഭിക്കണമെങ്കിൽ രണ്ടോ മൂന്നോ പേർ വേണമായിരുന്നു. ഇത് പൂർണമായും ഒരാൾ മാത്രമുള്ള കമ്പനിയായി മാറി എന്നതാണ് ഒപിസി കൊണ്ടുണ്ടാകുന്ന നേട്ടം.
ഇത്തരത്തിലുള്ള വണ്‍ പേഴ്‌സണ്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പെയ്ഡ് അപ് ക്യാപിറ്റലിന്റെ കാര്യത്തില്‍ വണ്‍ പേഴ്‌സണ്‍ കമ്പനികള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല എന്നാണ് വിവരം. മൊത്തം വിറ്റുവരവിന്റെ കാര്യത്തിലും നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല.
വണ്‍ പേഴ്‌സണ്‍ കമ്പനികള്‍ മറ്റ് കമ്പനിയായി മാറ്റുന്നതിനും ഇളവുകളുണ്ട്. 182 ദിവസത്തെ സമയപരിധി എന്നത് 120 ദിവസം ആയി കുറയ്ക്കും എന്നാണ് ബജറ്റ് പ്രഖ്യാപനം. എന്‍ആര്‍ഐകളുടെ ഫോറിന്‍ റിട്ടയര്‍മെന്റ് ഫണ്ടുകളില്‍ ഇരട്ട നികുതി ഒഴിവാക്കുന്ന തീരുമാനത്തിനും പ്രവാസ ലോകത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ വിദേശ ഇന്ത്യക്കാരിൽ പലർക്കും ഇന്ത്യയിലും വരുമാന നികുതി അടക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു.
വണ്‍ പേഴ്‌സണ്‍ കമ്പനി എന്നത് പല വിദേശ രാജ്യങ്ങളിലും ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുള്ള ഒന്നാണ്. 2006 മുതല്‍ തന്നെ യുകെയില്‍ ഇത് നിയമവിധേയമാക്കിയിട്ടുണ്ട്. അമേരിക്കയിലും ചൈനയിലും ഇത് 2005 മുതല്‍ ഉണ്ട്. സിംഗപ്പൂരില്‍ 2003 മുതലും പാകിസ്താനില്‍ 2003 മുതലും ഇത് നിയമവിധേയമാണ്. 2012 ല്‍ തുര്‍ക്കിയും വണ്‍ പേഴ്‌സണ്‍ കമ്പനി നിയമവിധേയമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല